ഇഫ്ത്താർ സംഗമത്തിന് തുടക്കമായി

ഇഫ്ത്താർ സംഗമത്തിന് തുടക്കമായി


സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിന് തുടക്കമായി. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സാണ് ബഹ്റൈനിലെ പ്രവാസി സംഘടനകൾ നടത്തി വരാറുള്ള ഇഫ്ത്താർ സംഗമങ്ങളിൽ ഏറ്റവും ജനപങ്കാളിത്തമുള്ളത്.

സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളണ് ഒരുക്കിയിട്ടുള്ളത്. റമളാനിനിൽ എല്ലാ ദിവസവും കൃത്യം 5 മണിക്ക് യാസീൻ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആ:യ്ക്കും നേതൃത്വം നൽകുന്നു.സമസ്ത ബഹ്റൈൻ വർക്കിംഗ് സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ കമ്മിറ്റി ഭാരവാഹികൾ, എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി വരുന്നു.

Leave A Comment