ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ. അരുണിമ സിൻഹ പങ്കെടുക്കും

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ. അരുണിമ സിൻഹ പങ്കെടുക്കും

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ. അരുണിമ സിൻഹ പങ്കെടുക്കും


ജി.സി.സി‍യിലെ പ്രമുഖ പ്രവാസി വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലീലാ ജഷൻമാലിൽ കായിക ഇതിഹാസവും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. അരുണിമ സിൻഹ സംവദിക്കും.

ശാക്തീകരണം, ഇൻക്ലൂസിവിറ്റി, സംവാദം എന്നിവ മുൻനിർത്തി നടത്താറുള്ള ഒരു വാർഷിക പരിപാടിയാണിത്.ബഹ്‌റൈനി പാരാ-ട്രയാത്‌ലറ്റ് ശൈഖ അൽ ശൈബയും ഡോ. അരുണിമയോടൊപ്പം പരിപാടിയിലെത്തും. ശാരീരിക വെല്ലുവിളികൾക്കിടയിലും തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാമെന്നും ഇവർ സദസ്സിനോട് സംസാരിക്കും.

പത്മശ്രീ അരുണിമ സിൻഹ, മൗണ്ട് എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിതാ അംഗവിച്ഛേദിതയും ഈ നേട്ടം കൈവരിച്ച ലോകത്തിലെ രണ്ടാമത്തെ വ്യക്തിയുമാണ്. ദേശീയ വോളിബോൾ താരവുമായിരുന്നു അവർ. ബഹ്‌റൈൻ ഡിസേബിൾഡ് സ്പോർട്സ് ഫെഡറേഷനുമായി സഹകരിച്ച്, ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ബഹ്‌റൈനി പാരാ-അത്‌ലറ്റുകളെയും ഐ.എൽ.എ ആദരിക്കും. മെയ് 31വൈകിട്ട് ഏഴിന് ബി.ഐ.ബി.എഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ പരിപാടി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 39305653 (ശിൽപ നായിക്) ഈ നമ്പറിൽ വിളിച്ച് മെയ് 28നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave A Comment