ഐഎൽഎ പ്രസിഡന്റ് സ്മിത ജെൻസന്റെ നേതൃത്വത്തിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്റൈൻ എംസിഎസ്സി ക്യാമ്പിൽ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു .
സമൂഹത്തിന് നൽകിയ സംഭാവനകളും സേവനങ്ങളും മുൻ നിർത്തി 150-ലധികം തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.സുർ ബാൻഡിന്റെ തത്സമയ പ്രകടനവും , മറ്റ് വിനോദ പരിപാടികളും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഐ എൽ എയുടെ യൂത്ത് വിംഗ് ആയ വൈബ് ട്രൈബാണ് ഫുഡ് വിതരണം ക്രമീകരിച്ചത്.
ഐഎൽഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ പരിപാടി വിജയിപ്പിച്ചത്.
തൊഴിലാളി ക്ഷേമത്തെ പിന്തുണയ്ക്കുന്നതിൽ ഐഎൽഎ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ് എന്നും ഇനിയും ഇത്തരം സംരംഭങ്ങൾ തുടരും എന്നും ഐ എൽ എ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും ഐ എൽ എ യുടെ തുടർന്നുള്ള പരിപാടികളെക്കുറിച്ച് അറിയാനും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്റൈനുമായി ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു.