പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവച്ച് നാവിക സേന. ‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെയാണ് പടക്കപ്പലുകളുടെ ചിത്രം നാവികസേന എക്‌സില്‍ പങ്കുവച്ചത്.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിര്‍ണായകയോഗം ഇന്ന്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുരക്ഷാ കാര്യങ്ങള്‍ യോഗം വിലയിരുത്തും. പാകിസ്താനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യ -പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. സ്ഥിതി വഷളാക്കരുതെന്ന് ഇന്ത്യയോടും പാകിസ്‌തോടും അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാരിന്റെ എക്‌സ് പോസ്റ്റും പുറത്തുവന്നു.