തിരുപ്പതിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ഏകദേശം നാൽപതു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷം വിമാനം തിരികെ ലാൻഡ് ചെയ്തു. എയർബസ് എ 321 നിയോ എന്ന വിമാനമാണ് തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 7:42 ഓടെ പുറപ്പെട്ട് 8:34 ഓടെ തിരികെയെത്തിയതെന്ന് എയർ ട്രാഫിക് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ 24 അറിയിച്ചു. തിരുപ്പതിയിലെ വെങ്കടഗിരി പട്ടണത്തിൽ എത്തിയ വിമാനം യുടേൺ എടുക്കുകയായിരുന്നു. പിന്നീട് നാൽപത് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനുശേഷം തിരികെയെത്തി.

