ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവയെന്ന് ട്രംപ്;ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

  • Home-FINAL
  • Business & Strategy
  • ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവയെന്ന് ട്രംപ്;ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവയെന്ന് ട്രംപ്;ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ


ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ.ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave A Comment