ഇന്ത്യൻ പ്രതിനിധി സംഘം ബഹ്റൈനിലെ പ്രമുഖ വ്യക്തികളുമായി ചർച്ച നടത്തി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ പ്രതിനിധി സംഘം ബഹ്റൈനിലെ പ്രമുഖ വ്യക്തികളുമായി ചർച്ച നടത്തി

ഇന്ത്യൻ പ്രതിനിധി സംഘം ബഹ്റൈനിലെ പ്രമുഖ വ്യക്തികളുമായി ചർച്ച നടത്തി


ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി.ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് സ്വീകരിച്ചു.

സന്ദർശന വേളയിൽ, ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളുമായി പ്രതിനിധി സംഘം ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് നൽകിയ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിക്കുകയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഏകീകൃതമായ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ബഹ്‌റൈനിൽ ഉള്ള ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും പ്രതിനിധി സംഘം സംവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷ ഉറപ്പാക്കാനും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പരിപാടിയിൽ ബൈജയന്ത് പാണ്ട അറിയിച്ചു.

Leave A Comment