സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂളിന് 100% വിജയം

  • Home-FINAL
  • Business & Strategy
  • സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂളിന് 100% വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂളിന് 100% വിജയം


ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 832 വിദ്യാർത്ഥികളും തിളക്കമാർന്ന വിജയം കൈവരിച്ചു. 100% വിജയ നേട്ടം വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകൾ നേടി.

സ്കൂൾ ടോപ്പർമാർ:
* ദേവരത് ജീവൻ – 500 ൽ 491 മാർക്ക് (98.2%)
* രാജീവൻ രാജ്കുമാർ – 488 മാർക്ക് (97.6%)
* ദേവ നന്ദ പെരിയൽ – 487 മാർക്ക് (97.4%)
* ജോമിയ കണ്ണനായിക്കൽ ജോസഫ് – 487 മാർക്ക് (97.4%)

പ്രധാന സവിശേഷതകൾ:
* എല്ലാ വിഷയങ്ങളിലും 69 വിദ്യാർത്ഥികൾക്ക് എ ഗ്രേഡുകൾ ലഭിച്ചു
* 19 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ ലഭിച്ചു
* 10.6% വിദ്യാർത്ഥികൾക്ക് മൊത്തം 90% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു
* 48.3% വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു
* 79.9% വിദ്യാർത്ഥികൾക്ക് മൊത്തം 60% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു

* മലയാളം: 4 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
* ഫ്രഞ്ച്: 2 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
* സയൻസ്: 2 വിദ്യാർത്ഥികൾക്ക് 100 സ്കോർ ലഭിച്ചു
* സംസ്കൃതം: 1 വിദ്യാർത്ഥിക്ക് 100 സ്കോർ ലഭിച്ചു
* ഗണിതം: 1 വിദ്യാർത്ഥിക്ക് 100 സ്കോർ ലഭിച്ചു
* ഇംഗ്ലീഷ്: 4 വിദ്യാർത്ഥികൾക്ക് 99 സ്കോർ ലഭിച്ചു
* സാമൂഹ്യശാസ്ത്രം: 1 വിദ്യാർത്ഥിക്ക് 99 സ്കോർ ലഭിച്ചു
* തമിഴ്: 1 വിദ്യാർത്ഥിക്ക് 99 സ്കോർ ലഭിച്ചു
* ഉറുദു: 1 വിദ്യാർത്ഥിക്ക് 97 സ്കോർ നേടി
* ഹിന്ദി: 1 വിദ്യാർത്ഥിക്ക് 96 സ്കോർ ലഭിച്ചു
* അറബിക്: 1 വിദ്യാർത്ഥിക്ക് 89 സ്കോർ ലഭിച്ചു
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്സ് അംഗവുമായ രഞ്ജിനി മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ എല്ലാ വിദ്യാർത്ഥികളെയും, ഫാക്കൽറ്റി അംഗങ്ങളെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.

Leave A Comment