ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.


പത്താം ക്ലാസ് പരീക്ഷയിൽ ആദിത്യൻ വ്യാറ്റ് നായർ 98% ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാമതെത്തി. 97.2% വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ രണ്ടാം സ്ഥാനം നേടി. 97% മാർക്ക് നേടിയ അക്ഷത ശരവണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ 99.9% നേടി ശ്രദ്ധേയവിജയം കൈവരിച്ചു.

19 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി. 76 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, 79.72% വിദ്യാർത്ഥികൾ മൊത്തത്തിൽ 60% ഉം അതിൽ കൂടുതലും നേടിയപ്പോൾ 52.81% പേർ 75% ഉം അതിൽ കൂടുതലും നേടി. 14.29% വിദ്യാർത്ഥികൾ 90%-ഉം അതിനുമുകളിലും കൈവരിച്ചു. വിവിധ വെല്ലുവിളികൾക്കിടയിലും പരീക്ഷയെഴുതിയ 784 വിദ്യാർഥികൾ അർപ്പണബോധവും മികവും പ്രതിഫലിപ്പിച്ച് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു.

അക്കാദമിക് മികവിൻ്റെ പാരമ്പര്യത്തിന് അനുസൃതമായി, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ മൊത്തത്തിൽ 98.4% വിജയശതമാനം കൈവരിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ പരീക്ഷയിൽ ആകെ 616 വിദ്യാർത്ഥികൾ ഹാജരായിരുന്നു . ഈ വർഷം 32 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡു ലഭിച്ചു. 14.9% വിദ്യാർത്ഥികൾ 90% ന് മുകളിൽ നേടിയപ്പോൾ 56.98% പേർക്ക് 75% ന് മുകളിൽ മാർക്ക് ലഭിച്ചു. 89.77% വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും ലഭിച്ചു. മൊത്തം 22 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി: കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ് എന്നിവയിൽ 5 വിദ്യാർത്ഥികൾ വീതവും , കെമിസ്ട്രി, സൈക്കോളജി എന്നിവയിൽ 2 വിദ്യാർത്ഥികൾ വീതവും ബയോളജി, ഹോം സയൻസ്, മാർക്കറ്റിംഗ് എന്നിവയിൽ ഓരോ വിദ്യാർത്ഥി വീതവും 100 മാർക്ക് നേടി.


ഫാത്തിമ നവര നവാസ്, സയ്യിദ് അസീല മാഹീൻ അബൂബക്കർ, ശ്രീപ്രഹ്ളാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ് എന്നിവരാണ് സ്‌കൂൾ ടോപ്പർമാർ. എല്ലാ സ്കൂൾ ടോപ്പർമാർക്കും 500 ൽ 485 ലധികം മാർക്ക് ലഭിച്ചു- 97% . 96.8 ശതമാനം നേടിയ ധനേഷ് സുബ്രഹ്മണ്യനും തേജൽ കാർത്തികേയനും സ്‌കൂളിൽ രണ്ടാം സ്ഥാനത്താണ്. ആൻ റെജി ജോൺ 96.4% നേടി സ്‌കൂളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സയൻസ് സ്ട്രീമിൽ 97% നേടിയ ശ്രീപ്രഹ്ളാദ് മുകുന്ദനും ഹൈഫ മുഹമ്മദ് ഷിറാസും ഒന്നാം സ്ഥാനം നേടി. 96.8% നേടിയ ധനേഷ് സുബ്രഹ്മണ്യനും തേജൽ കാർത്തികേയനും സയൻസ് സ്ട്രീമിൽ രണ്ടാം സ്ഥാനം നേടി. ഹരിറാം ചെമ്പ്ര, വൈശാഖ് പവിത്രൻ, വിസ്മയ ഷമിത സുനിൽ എന്നിവർ 96 ശതമാനം മാർക്കോടെ സയൻസ് സ്ട്രീമിൽ മൂന്നാം സ്ഥാനം നേടി.

97% നേടിയ സയ്യിദ് അസീല മാഹീൻ അബൂബക്കറാണ് കൊമേഴ്‌സ് സ്ട്രീമിൽ ടോപ്പർ. 94.2% മാർക്കോടെ കൊമേഴ്‌സ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ് റാണിം. കൊമേഴ്‌സ് വിഭാഗത്തിൽ 94 ശതമാനം നേടിയ പ്രണിത് പള്ളിപ്പുറത്തും ഗ്ലിനസ് സൂസൻ സജുവും മൂന്നാം സ്ഥാനത്താണ്.

97% മാർക്ക് നേടിയ ഫാത്തിമ നവര നവാസ് ആണ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ ടോപ്പർ. 96.4% നേടിയ ആൻ റെജി ജോൺ ഹ്യുമാനിറ്റീസ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ്. 92.6 ശതമാനം നേടിയ ലിൻഡ സാറ ജോസഫാണ് 463 മാർക്കോടെ മൂന്നാം സ്ഥാനത്ത്.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റു ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച പ്രകടനത്തിന് വിദ്യാർത്ഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിൻ്റെയും അർപ്പണബോധം പ്രകടമാക്കുന്ന മികച്ച പരീക്ഷാഫലങ്ങളോടെ ഇന്ത്യൻ സ്‌കൂൾ അഭിമാനകരമായ മറ്റൊരു നേട്ടം ആഘോഷിക്കുന്നതായി ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. അക്കാദമിക് മികവ് കൈവരിക്കുന്നതിൽ മാർഗനിർദേശത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും നിർണായക പങ്ക് ഈ വിജയം അടിവരയിടുന്നതായി സെക്രട്ടറി വി.രാജപാണ്ഡ്യൻ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്ഥാപനത്തിൻ്റെ സമഗ്രവികസനത്തോടുള്ള പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നുവെന്ന് രഞ്ജിനി മോഹൻ പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടത്തിന് സംഭാവന നൽകിയ വിദ്യാർത്ഥികൾക്കും പിന്തുണയേകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നന്ദി അറിയിച്ചു.

Leave A Comment