ഇന്ത്യൻ സ്‌കൂളില്‍ ‘നിഷ്‌ക-2024’ അരങ്ങേറി

ഇന്ത്യൻ സ്‌കൂളില്‍ ‘നിഷ്‌ക-2024’ അരങ്ങേറി


ഇന്ത്യൻ സ്‌കൂളില്‍ ‘നിഷ്‌ക-2024’ അരങ്ങേറി.ഇസ ടൗണ്‍ കാമ്ബസിലെ ജഷന്മാള്‍ ഓഡിറ്റോറിയത്തിലാണ് കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭ ഉത്സവം സംഘടിപ്പിച്ചത്.

പ്രിൻസിപ്പല്‍ വി.ആർ. പളനിസ്വാമി ദീപം തെളിയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യൻ സ്‌കൂള്‍ അസി. സെക്രട്ടറി & മെംബർ-അക്കാദമിക്‌സ് രഞ്ജിനി മോഹൻ വിജയികള്‍ക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു

.

 

മിഡില്‍ സെക്ഷൻ വൈസ് പ്രിൻസിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

11, 12 ക്ലാസുകളിലെ കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ വിവിധ മേഖലകളിലെ പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി ക്വിസ് മാസ്റ്റർ രാജേഷ് നായർ ക്വിസ് മത്സരം നയിച്ചു. 11ാം ക്ലാസിലും 12ാം ക്ലാസിലും ഡിസ്‌പ്ലേ ബോർഡ് മത്സരം നടത്തി.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാലഡ് നിർമാണ മത്സരമായിരുന്നു ഈറ്റ്-ഫിറ്റ്. ഫാഷനിസ്റ്റ മത്സരം ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകള്‍ പ്രദർശിപ്പിച്ചു.

സ്‌കൂള്‍ ചെയർമാൻ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങള്‍, പ്രിൻസിപ്പല്‍ വി.ആർ. പളനിസ്വാമി എന്നിവർ വിജയികളെ അനുമോദിച്ചു.

Leave A Comment