മികവ് പുലർത്തിയ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു

  • Home-FINAL
  • Business & Strategy
  • മികവ് പുലർത്തിയ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു

മികവ് പുലർത്തിയ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു


മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച മിഡിൽ സെക്ഷൻ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു. 2024-2025 അധ്യയന വർഷത്തെ മികച്ച നേട്ടങ്ങൾ പരിഗണിച്ചായിരുന്നു ആദരം.

ഏപ്രിൽ 30നു ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന അവാർഡ് ദാന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി മുഖ്യാതിഥിയായിരുന്നു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണസമിതി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ ശ്രീജ പ്രമോദ് ദാസ് എന്നിവർ സന്നിഹിതരായിരുന്നു.

 

സ്കൂളിന്റെ അക്കാദമിക് നേട്ടങ്ങളുടെയും വിദ്യാർത്ഥികളുടെ ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ് അവാർഡ് ദാന ചടങ്ങെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നേരത്തെ ബഹ്‌റൈന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. 6 മുതൽ 8 വരെ ക്ലാസുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് A1 അവാർഡുകൾ സമ്മാനിച്ചു.

6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പ്രപഞ്ചത്തിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു തീം ഡാൻസ് അവതരിപ്പിച്ചു.

സേവനത്തിന്റെയും ആഗോള പൗരത്വത്തിന്റെയും മൂല്യങ്ങളെ പ്രതിധ്വനിപ്പിക്കുന്ന “ലോകത്തിന്റെ ക്ഷേമമാണ് നമ്മുടെ പവിത്രമായ കടമ” എന്ന സംഘ ഗാനവും അവതരിപ്പിച്ചു.

 

വിദ്യാർത്ഥികളായ ആരാധ്യ സന്ദീപ്, ബ്ലെസൺ അസീർ, ആദിനാഥ് അനീഷ്, ഫൈഹ ആയിഷ എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.

Leave A Comment