ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗ് 2025 ൽ ആര്യഭട്ട ഹൗസും സി.വി. രാമൻ ഹൗസും മുന്നിട്ടുനിൽക്കുന്നു.നിലവിൽ ആര്യഭട്ട 875 പോയിന്റുമായി മുന്നേറുമ്പോൾ 868 പോയിന്റുമായി സി.വി. രാമൻ ഹൗസ് തൊട്ടുപിന്നിലെത്തി. 859 പോയിന്റുമായി ജെ.സി. ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 828 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തും എത്തിനിൽക്കുന്നു. ആവേശകരമായ കലാപ്രകടനത്തോടെ യുവജനോത്സവം ഇന്ന് (ചൊവ്വാഴ്ച) സമാപിക്കും.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കലാരത്ന, കലാശ്രീ പുരസ്കാരങ്ങൾ സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് , ഹൗസ് സ്റ്റാർ അവാർഡുകൾ എന്നിവയും മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നു. മൊത്തത്തിൽ, 1,800-ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും ഫെസ്റ്റിവലിൽ വിതരണം ചെയ്യും. ഇന്ത്യൻ സ്കൂൾ യുവജനോത്സവം മേഖലയിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്.

ഫല പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെ അതത് വേദികളിൽ ഗ്രൂപ്പ് ഇവന്റ് സമ്മാനങ്ങൾ വിതരണം ചെയ്തുവരുന്നു. വ്യക്തിഗത പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നൽകും.

യുവജനോത്സവത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളയേയും ജേതാക്കളെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ അഭിനന്ദിച്ചു.

ഇതുവരെ ലഭ്യമായ മത്സരഫലം ചുവടെ കൊടുക്കുന്നു:

1. ലളിത സംഗീതം ഇംഗ്ലീഷ് ബോയ്സ്, ലെവൽ സി: 1. അർജുൻ രാജ് – സി വി രാമൻ 2. ആര്യൻ റായ് – ആര്യഭട്ട 3. അലിൻ ബാബു – സി വി രാമൻ2. ഇംഗ്ലീഷ് പ്രസംഗം, ലെവൽ സി: 1. ആരാധ്യ സന്ദീപ് – ആര്യഭട്ട 2. ആദ്യ സമീരൻ പാണിഗ്രഹി – ആര്യഭട്ട 3. ദീപാൻഷി ഗോപാൽ – വിക്രം സാരാഭായ്
3. ഹിന്ദി പ്രസംഗം , ലെവൽ ബി: 1. അരീന മൊഹന്തി -ആര്യഭട്ട 2. കാവ്യാഞ്ജലി -വിക്രം സാരാഭായ് 3. ഷാഹിദ് ക്വാമർ – ആര്യഭട്ട
4. ഹിന്ദി പ്രസംഗം, ലെവൽ സി: 1. ദീപാൻഷി ഗോപാൽ – വിക്രം സാരാഭായ് 2. അഭിശ്രീ പഞ്ചോളി – ജെ സി ബോസ്, 3. പ്രിഷി മുക്കേരിയ – വിക്രം സാരാഭായ്
5. ഹിന്ദി പ്രസംഗം, ലെവൽ ഡി: 1. വിരാട് ഗോപാൽ – സി വി രാമൻ 2. യക്ഷിത് മുക്കേരിയ – ആര്യഭട്ട 3. മിശ്രി മഹേഷ്കുമാർ പട്ടേൽ -വിക്രം സാരാഭായ്
6. കവിതാ പാരായണം ഇംഗ്ലീഷ്, ലെവൽ എ: 1. ഇവാന റേച്ചൽ ബിനു -ആര്യഭട്ട 2. പ്രിയംവദ നേഹാ ഷാജു – സി വി രാമൻ, 3. അയന സുജി – ആര്യഭട്ട
7. കവിതാ പാരായണം ഇംഗ്ലീഷ്, ലെവൽ സി: 1. ആരാധ്യ സന്ദീപ് -ആര്യഭട്ട, 2. ദീപാൻഷി ഗോപാൽ വിക്രം സാരാഭായ് 3. നിയ പേൾ നവീൻ – ആര്യഭട്ട
8. കവിതാ പാരായണം ഹിന്ദി, ലെവൽ എ: 1. ഇൻസിയ വോഹ്റ – സി വി രാമൻ 2. പ്രിയംവദ നേഹാ ഷാജു – സി വി രാമൻ 3. ശ്രേയ ഗോപകുമാർ – വിക്രം സാരാഭായ്
9. കവിതാ പാരായണം ഹിന്ദി, ലെവൽ ബി: 1. അരീന മൊഹന്തി – ആര്യഭട്ട 2. ശ്രേയ മുരളീധരൻ – വിക്രം സാരാഭായ് 3. സന്നിധ്യു ചന്ദ്ര – സി വി രാമൻ
10. കവിതാ പാരായണം അറബിക്, ലെവൽ ബി: 1. ബനീൻ അബ്ദുല്ല -ആര്യഭട്ട, 2. സൈനബ് അലി ഇബ്രാഹിം – വിക്രം സാരാഭായ് 3. ജൂദ് ജാഫർ മുഹമ്മദ് – ആര്യഭട്ട
11. കവിതാ പാരായണം അറബിക്, ലെവൽ സി: 1. വാദ് അബ്ദുൽ അസീസ് -ആര്യഭട്ട, 2. ഫാത്തിമ അമ്മാർ -ആര്യഭട്ട 3. ഫാത്തിമ ഖലീൽ -വിക്രം സാരാഭായ്
12. കവിതാ പാരായണം അറബിക്, ലെവൽ ഡി: 1. സഹ്റ അബ്ദുൽമാൻഹദി – ജെ സി ബോസ് 2. സാഗർ രാഗേഷ് – വിക്രം സാരാഭായ് 3. ഹിന്ദ് സേലം – സി വി രാമൻ
13. ലളിത സംഗീതം ഇംഗ്ലീഷ് ബോയ്സ്, ലെവൽ എ: 1. അമിത് ദേവൻ – സി വി രാമൻ 2. ഋതുകീർത്ത് വിനീഷ് നിഷ – ആര്യഭട്ട 3. അദ്വൈത് അനിൽകുമാർ -വിക്രം സാരാഭായ്
14. ലളിത സംഗീതം ഇംഗ്ലീഷ് ബോയ്സ്, ലെവൽ ബി: 1. രോഹൻ സനത് സാമന്ത -ആര്യഭട്ട, 2. ശശാങ്കിത് രൂപേഷ് അയ്യർ -ആര്യഭട്ട 3. ക്രിസ്വിൻ ബ്രവിൻ -വിക്രം സാരാഭായ്
15 . ലളിത സംഗീതം ബോയ്സ് , ലെവൽ ഡി: 1. സിയാൻ മുഹമ്മദ് സുമൈൽ – ജെ സി ബോസ് 2. ധ്യാൻ ചേട്ടും പറമ്പത്ത് – വിക്രം സാരാഭായ് 3. ആരവ് രാജ് – സി വി രാമൻ
16 . ലളിത സംഗീതം ഇംഗ്ലീഷ് ഗേൾസ്, ലെവൽ എ: 1. നെഹ്ല ഹരീസ് – വിക്രം സാരാഭായ് 2. അയന ഷാജി മാധവൻ – ജെ സി ബോസ്, 3. ശ്രേയ ഗോപകുമാർ – വിക്രം സാരാഭായ്
17 . ലളിത സംഗീതം ഇംഗ്ലീഷ് ഗേൾസ്, ലെവൽ ബി: 1. ആൻ മേരി സാബു – ആര്യഭട്ട്, 2. ശ്രേയ മുരളീധരൻ – വിക്രം സാരാഭായ് 3. അനന്യ ശ്രീജിത്ത് – വിക്രം സാരാഭായ്
18 . ലളിത സംഗീതം ഇംഗ്ലീഷ് ഗേൾസ്, ലെവൽ ഡി: 1. ആമില ഷാനവാസ് – ആര്യഭട്ട 2. ആലിയ ഷാനവാസ് – വിക്രം സാരാഭായ് 3. ജസാര ക്രിസ്റ്റോ രാജ സിംഗ് – സി വി രാമൻ
19 . കർണാടക സംഗീതം ബോയ്സ്, ലെവൽ എ: 1. അദ്വൈത് അനിൽകുമാർ – വിക്രം സാരാഭായ്, 2. ഋതുകീർത്ത് വിനീഷ് നിഷ – ആര്യഭട്ട, 3. നിരഞ്ജൻ വിശ്വനാഥ് അയ്യർ – ആര്യഭട്ട
20 . കർണാടക സംഗീതം ബോയ്സ്, ലെവൽ ബി: 1. ആകാൻഷ് അനിൽ കുമാർ – ജെ സി ബോസ് 2. ശശാങ്കിത് രുപേഷ് അയ്യർ – ആര്യഭട്ട 3. സാരംഗ് ഷാജി – ആര്യഭട്ട
21 . കർണാടക സംഗീതം ബോയ്സ്, ലെവൽ സി: 1. അർജുൻ രാജ് – സി വി രാമൻ 2. ശ്രീഹരി സുധീർ – ജെ സി ബോസ് 3. അലിൻ ബാബു – സി വി രാമൻ
22 . കർണാടക സംഗീതം ബോയ്സ്, ലെവൽ ഡി: 1. വേദവ്യാസ് ശരത് -ആര്യഭട്ട, 2.യക്ഷിത് മുക്കേരിയ – ആര്യഭട്ട 3. നിരഞ്ജൻ സായ് ശങ്കർ – ആര്യഭട്ട
23 . കർണാടക സംഗീതം ഗേൾസ്, ലെവൽ ബി: 1. ശ്രേയ മുരളീധരൻ – വിക്രം സാരാഭായ് 2. അനുനന്ദ ശൈലേന്ദ്രൻ – സി വി രാമൻ 3. അനന്യ ശ്രീജിത്ത് -വിക്രം സാരാഭായ്
24 . കർണാടക സംഗീത ഗേൾസ്, ലെവൽ ഡി: 1. പുണ്യ ഷാജി – വിക്രം സാരാഭായ്, 2. ആലിയ ഷാനവാസ് – വിക്രം സാരാഭായ് 3. ആമിലാ ഷാനവാസ് – ആര്യഭട്ട
25 . ഭരതനാട്യം, ലെവൽ എ: 1. അയന സുജി – ആര്യഭട്ട, 2. മീനാക്ഷി മധു ദീപ്തി – സി വി രാമൻ 3. സെറാ ആൽവിൻ – സി വി രാമൻ
26 . ഭരതനാട്യം, ലെവൽ ബി: 1. നക്ഷത്ര രാജ് – വിക്രം സാരാഭായ് 2. നന്ദിത ദീപ – ജെ സി ബോസ്, 3. സേജ ലക്ഷ്മി നല്ലടത്ത് – ജെ സി ബോസ്
27 . ഭരതനാട്യം, ലെവൽ സി: 1. വൈഗ പ്രശാന്ത് – സി വി രാമൻ 2. ജ്ഞാനിക നിഖിൽ – ജെ.സി ബോസ്, 3. അമേയ സന്തോഷ് ബാബു – സി വി രാമൻ
28 . ഭരതനാട്യം, ലെവൽ ഡി: 1. അമലു ജഗദീഷ് – വിക്രം സാരാഭായ് 2. പ്രത്യുഷ ഡേ – ജെ സി ബോസ്, 3. ജോവാൻ സിജോ – ജെ സി ബോസ്
29 . കുച്ചിപ്പുടി, ലെവൽ ബി: 1. സേജ ലക്ഷ്മി നല്ലടത്ത്- ജെ സി ബോസ് 2. നക്ഷത്ര രാജ് – വിക്രം സാരാഭായ് 3. നന്ദിത ദീപ – ജെ സി ബോസ്
30 . ഉപകരണ സംഗീതം , ലെവൽ എ : 1. ഗുർനീത് സിംഗ് – സി വി രാമൻ 2. ഋതുകീർത്ത് വിനീഷ് നിഷ – ആര്യഭട്ട 3. ജെസ്വിൻ ജോസ് – ആര്യഭട്ട
31 . ഉപകരണ സംഗീതം , ലെവൽ ബി : 1. രോഹൻ സനത് സാമന്ത -ആര്യഭട്ട, 2. ക്രിസ്വിൻ ബ്രാവിൻ – വിക്രം സാരാഭായ് 3. ജെനിത ജെൻസൺ – സി വി രാമൻ
32 . മോണോആക്ട് , ലെവൽ എ: 1. അയന ഷാജി – ആര്യഭട്ട 2. ഇഷാൻ ഭവീഷ് മിസ്ത്രി – വിക്രം സാരാഭായ് 3. നയന ശ്രീകുമാർ – ജെ സി ബോസ്
33 . മോണോആക്ട് , ലെവൽ ബി : 1. സന്നിധ്യു ചന്ദ്ര – സി വി രാമൻ 2. ദേവശ്രീ ചീരമ്പത്ത് സുശാന്ത് കുമാർ – സി വി രാമൻ, 3. പ്രകൃതി ഗോപയ്യ ഷെട്ടി – വിക്രം സാരാഭായ്
34 . ഹിന്ദുസ്ഥാനി സംഗീതം ബോയ്സ്, ലെവൽ എ: 1. അദ്വൈത് അനിൽകുമാർ – വിക്രം സാരാഭായ് 2. അമിത് ദേവൻ – സി വി രാമൻ 3. ഋതുകീർത്ത് വിനീഷ് നിഷ – ആര്യഭട്ട
35 . ഹിന്ദുസ്ഥാനി സംഗീതം ബോയ്സ്, ലെവൽ ബി: 1. ശശാങ്കിത് രൂപേഷ് അയ്യർ -ആര്യഭട്ട, 2. ആകാൻഷ് അനിൽ കുമാർ -ജെസി ബോസ്, 3. ക്രിസ്വിൻ ബ്രാവിൻ -വിക്രം സാരാഭായ്
36 . ഹിന്ദുസ്ഥാനി സംഗീതം ബോയ്സ്, ലെവൽ സി: 1. അർജുൻ രാജ് – സി വി രാമൻ 2. ശ്രീഹരി സുധീർ – ജെ സി ബോസ് 3. ബ്ലെസ്വിൻ ബ്രാവിൻ – വിക്രം സാരാഭായ്
37 . ഹിന്ദുസ്ഥാനി സംഗീതം ഗേൾസ്, ലെവൽ എ: 1. ശ്രേയ ഗോപകുമാർ – വിക്രം സാരാഭായ് 2. നെഹ്ല ഹരീസ് – വിക്രം സാരാഭായ് 3. ചാർവി ജിൻസി സുർജിത്ത് – ആര്യഭട്ട
38 . ഹിന്ദുസ്ഥാനി സംഗീതം ഗേൾസ്, ലെവൽ ബി: 1. ശ്രേയ മുരളീധരൻ – വിക്രം സാരാഭായ് 2. അനന്യ ശ്രീജിത്ത് – വിക്രം സാരാഭായ് 3. അരീന മൊഹന്തി – ആര്യഭട്ട
39 . സംഘഗാനം, ലെവൽ ഡി: 1. ജെ സി ബോസ് 2. വിക്രം സാരാഭായ് 3. ആര്യഭട്ട
40 . സിനിമാറ്റിക് ഡാൻസ്, ലെവൽ എ: 1. ആര്യഭട്ട, 2. വിക്രം സാരാഭായ് 3. ജെ സി ബോസ്
41 . സിനിമാറ്റിക് ഡാൻസ്, ലെവൽ ഡി: 1. സി വി രാമൻ 2. സി വി രാമൻ 3. ജെ സി ബോസ്
42 . അറബിക് നൃത്തം, ലെവൽ സി: 1. ആര്യഭട്ട, 2. സി വി രാമൻ, 3. ജെ സി ബോസ്
43 . ലഘു നാടകം, ലെവൽ എ: 1. സി വി രാമൻ 2. ജെ സി ബോസ്, 3. വിക്രം സാരാഭായ്
44.ലളിത സംഗീതം ഗേൾസ് ലെവൽ സി 1. ആൻ മരിയ സാബു -ആര്യഭട്ട 2. ത്രിതി സുരേഷ് -സി വി രാമൻ 3.ഹാദിയ ഷിജു ഷെരിഫ് -സി വി രാമൻ

