ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 28 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

  • Home-FINAL
  • Business & Strategy
  • ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 28 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 28 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു


ഐമാക്ക് കൊച്ചിൻ കലാഭവൻ സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലേ ഓഗസ്റ്റ് 28 വ്യാഴാഴ്ച വൈകിട്ട് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.വ്യാഴാഴ്ച വൈകിട്ട് 6:30ന് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ബഹ്റൈൻ പാർലമെൻ്റംഗം ഡോ മറിയം അൽദേയിൻ , വിശിഷ്ടാതിഥികളായി പ്രശസ്ത മലയാള നടനും മിമിക്രി താരവും കലാഭവൻ സെക്രട്ടറിയുമായ കെ എസ് പ്രസാദ്, ക്വാളിറ്റി എജുക്കേഷണൽ സ്കൂൾ ബഹ്റൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ മാധുരി പ്രകാശ്, പ്രവാസി ലീഗൽ സെൽ പ്രസിഡൻറും ബിഎംസി ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ സുധീർ തിരുനിലത്ത് എന്നിവരും പങ്കെടുക്കുമെന്ന് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

കൂടാതെ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഡയറക്ടർ ഷെർലി ലാസർ , എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവർ ഗ്രാൻഡ്ഫിനാലേക്ക് നേതൃത്വം നൽകും. ഐമാക് കൊച്ചിൻ കലാഭവൻ, ബഹ്‌റൈൻ മീഡിയ സിറ്റിയും ,ഐമാക് അക്കാദമിയുമായും സഹകരിച്ച് ഒരുക്കിയ രണ്ട് മാസം നീണ്ടു നിന്ന സമ്മർ ക്ലാസിൽ കുട്ടികളുടെ വൻ പങ്കാളിത്തമാണ് ലഭിച്ചത് .ഗെയിമുകൾ, മൂവി ടൈം, ഫീൽഡ് ട്രിപ്പ്, ക്വിസ്, യോഗ, പബ്ലിക് സ്പീക്കിങ്, സ്റ്റോറി ടെല്ലിങ്, മോട്ടിവേഷണൽ ക്ലാസുകൾ, വാർത്ത വായിക്കുന്നതിനുള്ള ട്രെയിനിംഗ്, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സമ്മർ ക്ലാസുകളുടെ ഭാഗമായി ഒരുക്കിയിരുന്നു . സമ്മർ ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും കലാപരിപാടികളും ഗ്രാൻഡ് ഫിനാലേയിൽ ഒരുക്കും.കൂടാതെ കിഡ്സ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിക്കും .
ഗ്രാൻഡ് ഫിനാലേ ബി എം സി -യുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ BMC Global Live-ൽ ലൈവ് ടെലികാസ്റ്റ് ചെയ്യന്നതിലൂടെ പ്രോഗ്രാം ലോകത്തെവിടെയുമുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ലൈവായി കാണാനുള്ള അവസരവും ഉണ്ടാകുന്നതാണ്. സമ്മർ ക്ലാസിൽ കുട്ടികൾക്ക് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിംഗ് & പെയിന്റിംഗ്, ആയോധനകലകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം ലഭിച്ചത്. ഗ്രാൻഡ്ഫിനാലയുടെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നും ഏവരെയും ഈ ഗ്രാൻഡ്ഫിനാലയിലേക്ക് ക്ഷണിക്കുന്നുവെന്നും ബഹ്റൈൻ മീഡിയ സിറ്റി അധികൃതർ അറിയിച്ചു.

Leave A Comment