ഐഎസ്എഫ് ബഹ്റൈൻ ജിംനേഷ്യഡ് 2024 ൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗെയിംസിന് മുന്നോടിയായി ഔദ്യോഗിക ഇവൻ്റ് വെബ്സൈറ്റ് പുറത്തിറക്കി. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 24 മുതൽ 31 വരെയാണ് ഗെയിംസ് നടക്കുന്നത് . ഗെയിമുകളെക്കുറിച്ചും ഇൻ്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷനെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ വെബ്സൈറ്റ് നൽകുന്നു. സന്ദർശകർക്ക് മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകൾ, അലി ഈസ ഇഷാഖിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഇവൻ്റുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് വാർത്തകൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
കൂടാതെ ബഹ്റൈനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.