ഇന്ത്യൻ സ്‌കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം

ഇന്ത്യൻ സ്‌കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം


ഇന്ത്യൻ സ്‌കൂൾ ബഹ്റൈനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ 29നു വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ഇസ ടൗൺ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. സപ്തംബർ 2024 വരെ സ്‌കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. ഇത് ദീർഘകാലമായി സ്‌കൂളിൽ നിലനിൽക്കുന്ന കീഴ് വഴക്കമാണ് . എന്നാൽ ചിലർ അഞ്ച് ദിനാർ വർഷത്തിൽ മെമ്പർഷിപ് ഫീസ് അടച്ച് സ്കൂൾ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്നു ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തുകയാണ്. ഇത് സ്കൂളിന്റെ നയത്തിനും സുഖമമായ പ്രവർത്തനത്തിനും വിരുദ്ധമാണ്. സ്കൂൾ പ്രവർത്തിക്കുന്നത് വർഷത്തിൽ കേവലം അഞ്ച് ദിനാർ മെമ്പർഷിപ്പ് ഒരു തവണ അടക്കുന്നത് കൊണ്ട് മാത്രമല്ല. ഈ നോട്ടിസ് അയച്ചിരിക്കുന്നവരിൽ ഒരാൾ സ്കൂളിലെ മുൻ ജീവനക്കാരനായിരുന്ന വ്യക്തിയും, രണ്ടാമത്തെയാളിന്റെ സഹധർമ്മിണി സ്‌കൂളിലെ നിലവിലെ ജീവനക്കാരിയുമാണ്. ഇവർ ശമ്പളം വാങ്ങാതെ ചാരിറ്റി ആയാണോ സ്‌കൂളിൽ ജോലിചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.സാമ്പത്തിക അഴിമതിയും, കെടുകാര്യസ്ഥതയും പ്രവർത്തന മാനദണ്ഡമാക്കിയവരെ രക്ഷിതാക്കൾ 10 വർഷം മുൻപ് പുറത്താക്കിയതാണ്. അതിന്റെ പ്രതികാരം എന്നോണമാണോ സ്കൂളിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി തകർക്കുവാൻ ഇക്കൂട്ടർ ഇപ്പോഴും ശ്രമിക്കുന്നതും സ്‌കൂളിനെതിരെ ദുർപ്രചരണം നടത്തുന്നതും എന്ന് വ്യക്തമാക്കണം. 700 ൽ അധികം വരുന്ന സ്കൂൾ ജീവനക്കാർക്ക് വേതനവും മാറ്റാനുകൂല്യവും നൽകുന്നതിനും, ഇലക്ട്രിസിറ്റി, വാട്ടർ അടക്കമുള്ള സ്കൂളിന്റെ എല്ലാ ദൈനംദിന- വാർഷിക ചിലവുകളും, റിഫ ക്യാമ്പസ് നിർമാണ പ്രവർത്തനത്തിന്റെ ലോണും, സ്ഥല വാടകയും നൽകുന്നതും എല്ലാം സ്കൂൾ ഫീസിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് . ഒരു മെമ്പറായാൽ അയാൾ അംഗം ആയിട്ടുള്ള സ്ഥാപനം പ്രവർത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തന ഫണ്ട് നൽകാൻ അയാൾക്ക് ഉത്തരവാത്തം ഉണ്ട്. സ്‌കൂളിനെ സംബന്ധിച്ച് ആ പ്രവർത്തന ഫണ്ട് എന്ന് പറയുന്നത് സ്കൂൾ ഫീ മാത്രമാണ്. ഇത് മനസിലാക്കികൊണ്ടാണ് സ്കൂൾ നിലനിൽക്കണം എന്ന കാഴ്ചപ്പാടോടെ മുഴുവൻ ഫീസ് അടച്ചുകൊണ്ട് മാത്രമെ ജനറൽ ബോഡിയിൽ പങ്കെടുക്കേണ്ടതുള്ളു എന്ന തീരുമാനം മുൻകാല ജനറൽ ബോഡി എടുത്തിട്ടുള്ളതും ദീഘകാലമായി രക്ഷിതാക്കൾ അത് നടപ്പാക്കിയിട്ടുള്ളതും. എന്നാൽ ബഹ്‌റൈനിലെ പ്രത്യേക സാഹചര്യം മനസിലാക്കികൊണ്ട് മുൻകാല ഭരണ സമിതി രണ്ടു മാസത്തെ ഇളവ് നൽകിയിട്ടുള്ളതുമാണ്.
അതേസമയം ഫീസ് അടക്കുവാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും കഴിഞ്ഞ 10 വർഷമായി ഭരണ നിർവഹണം നടത്തുന്ന പി.പി.എ യുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്തുപോരുന്നുണ്ട്.ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ജിസിസിയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനെ തകർക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഫീസ് അടക്കാത്തവരുടെ ഫീസ് തങ്ങൾ അധികാരത്തിൽ വന്നാൽ എഴുതിത്തള്ളാം എന്ന വാഗ്ദാനം കൊടുത്തിട്ടുണ്ടങ്കിൽ അതിന് സ്‌കൂൾ ഉത്തരവാദിയല്ല. ബഹ്‌റൈനിലെ ആയിരകണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ അഭയ കേന്ദ്രമാണ് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുവാൻ പോകുന്ന ഇന്ത്യൻ സ്‌കൂൾ. കഴിഞ്ഞ 10 വർഷമായി പി.പി. എ ഭരണസമിതികൾക്ക് നൽകിവരുന്ന പിന്തുണക്ക് എല്ലാ രക്ഷിതാക്കളോടും പൊതു സമൂഹത്തോടും വിനീതമായി നന്ദി പറയുന്നു. വരും കാലപ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ ഉണ്ടാകണമെന്നും ദുഷ്ടലാക്കോടെ സ്‌കൂളിനെതിരെ ദുർപ്രചാരണം നടത്തുന്നവരെയും സ്‌കൂളിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി തകർക്കുവാൻ ശ്രമിക്കുന്നവരെയും രക്ഷിതാക്കളും പൊതുസമൂഹവും തിരിച്ചറിയണമെന്നും സ്‌കൂൾ ചെയർമാനും പി.പി.എ നേതാക്കളും അഭ്യർത്ഥിച്ചു

Leave A Comment