നാടിനെയും, പ്രവാസികളെയും തഴഞ്ഞ ‘ആമ ബജറ്റ്’ – ഐ.വൈ.സി.സി ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • നാടിനെയും, പ്രവാസികളെയും തഴഞ്ഞ ‘ആമ ബജറ്റ്’ – ഐ.വൈ.സി.സി ബഹ്‌റൈൻ

നാടിനെയും, പ്രവാസികളെയും തഴഞ്ഞ ‘ആമ ബജറ്റ്’ – ഐ.വൈ.സി.സി ബഹ്‌റൈൻ


കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വെറും തമാശയാക്കി മാറ്റിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി. പട്ടിണി പാവങ്ങളുടെയും പ്രവാസികളുടെയും വയറ്റത്തടിക്കുന്ന ഈ ബജറ്റ് വെറും ‘സീറോ’ ആണ്. നാടിന് ഗുണമുള്ള എയിംസോ റെയിൽവേ പദ്ധതികളോ ഒന്നുമില്ലാതെ, പകരം കടലാമയെ നോക്കാനും കല്ലു വരാനും ഓരോ പദ്ധതികൾ പ്രഖ്യാപിച്ചത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. വിഴിഞ്ഞം പദ്ധതിയെ തിരിഞ്ഞുനോക്കാത്ത കേന്ദ്രം, നാളികേരത്തിന്റെ പേരിൽ വെറും വാചകക്കസർത്ത് നടത്തുകയാണ് ചെയ്തത്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയിൽ മതിയെന്ന കേന്ദ്രത്തിന്റെ ഈ ഇരട്ടത്താപ്പ് സഹിക്കാനാവില്ല. ചോരനീരാക്കി നാടിന് പണമയക്കുന്ന പ്രവാസികളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്ത ഈ ബജറ്റ് തികഞ്ഞ പ്രവാസി വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബൂത്വാലിബ്, ട്രഷറര്‍ ഷഫീഖ് സൈഫുദ്ധീൻ വ്യക്തമാക്കി

Leave A Comment