ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സുമിത്ത്.കെ (പ്രസിഡന്റ്), ആഷിർ കരുനാഗപ്പള്ളി (സെക്രട്ടറി), ശരീഫ് കൊടുവള്ളി (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുക. വൈസ് പ്രസിഡന്റായി ഇർഷാദിനെയും ജോയിന്റ് സെക്രട്ടറിയായി അരുൺ കുമാറിനെയും കൺവെൻഷൻ തിരഞ്ഞെടുത്തു. കൃത്യമായ ജനാധിപത്യ രീതിയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.വിനു, ശിഹാബ് അലി, മൊയ്ദീൻ, അസീസ്, അബ്ദുള്ള എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. കൂടാതെ ദേശീയ കമ്മിറ്റിയിലേക്ക് ഏരിയയെ പ്രതിനിധീകരിച്ച് ജിതിൻ പരിയാരം, ഷജിൽ, രജീഷ്, പ്രമീജ്, അബ്ദുൾ സമദ്, സിദ്ധിക്ക്, സാജൻ ചെറിയാൻ എന്നിവരെയും തിരഞ്ഞെടുത്തു. 2025-2026 വർഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്.വരും വർഷങ്ങളിൽ പ്രവാസികളുടെ ഇടയിൽ സജീവമായി പ്രവർത്തിക്കാനും സംഘടനയെ കൂടുതൽ കരുത്തുള്ളതാക്കാനും പുതിയ നേതൃത്വം മുന്നിട്ടിറങ്ങും. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യുവജന സംഘടന എന്ന നിലയിൽ ഇതുവരെ ചെയ്തുപോന്ന ജനക്ഷേമ പ്രവർത്തനങ്ങളും പ്രവാസികൾക്കായുള്ള സേവനങ്ങളും ഒട്ടും കുറയാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

