ഐ.വൈ.സി.സി ബഹ്റൈൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന 51-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് റിഫാ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബ്ലഡ് പരിശോധനകളും ഡോക്ടർമാരുടെ കൺസൾട്ടേഷൻ സേവനങ്ങളും പൂർണമായും സൗജന്യമായി ഒരുക്കി. മികച്ച ജനപങ്കാളിത്തം ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കി.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി റോണി റോയ്, ദേശീയ കമ്മിറ്റി അംഗം നിതിഷ് ചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷെഫീഖ് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ആർട്സ് വിംഗ് കൺവീനർ അനൂബ് തങ്കച്ചൻ, ഐ.ടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ക്യാമ്പ് സന്ദർശിച്ചു

