പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം, ഐ.വൈ.സി.സി ബഹ്‌റൈൻ.

  • Home-FINAL
  • Business & Strategy
  • പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം, ഐ.വൈ.സി.സി ബഹ്‌റൈൻ.

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം, ഐ.വൈ.സി.സി ബഹ്‌റൈൻ.


പാർലിമെന്റിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. മതേതര ജനതയെ  മതത്തിന്റെയും,  ജാതിയുടെയുമൊക്കെ പേര് നൽകി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 മുതൽ രാജ്യം ഭരിക്കുന്ന സർക്കാർ അനുവർത്തിച്ചു പോയിട്ടുള്ളത്.ഭിന്നിപ്പിലൂടെ വോട്ട് നേടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഭരണഘടന അവകാശങ്ങൾ ഹനിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നാളിത് വരെ തുടർന്ന് പോവുന്നത്.ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചു കോൺഗ്രസ്‌ പാർട്ടി, ബി.ജെ.പി ഫാഷിസ്റ്റ് സർക്കാരിനെതിരെ നടത്തുന്ന എല്ലാ ജനാധിപത്യ, മതേതര ചേരിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി ബഹ്‌റൈൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു.ഈ നിയമം ഇന്നൊരു വിഭാഗത്തിനു നേരെയാണെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെയാവും. ഭിന്നിപ്പിച്ചു അധികാരം നിലനിർത്തുക എന്ന ഉദ്ദേശത്തിൽ മാത്രം ചെയുന്ന ഇത്തരം ഫാഷിസ്റ്റ് രീതികൾ നാടിന്റെ നന്മക്ക് ഒരു തരത്തിലും നല്ലതല്ല. ഇത്തരം വിഷയങ്ങൾ മതേതര സമൂഹം തിരിച്ചറിയണമെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി, നിയമപരമായി നേരിടണമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Leave A Comment