ഐ.വൈ.സി.സി വെബിനാർ സംഘടിപ്പിച്ചു

ഐ.വൈ.സി.സി വെബിനാർ സംഘടിപ്പിച്ചു


ഭരണ ഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ രാജ്യവും കോൺഗ്രസും പ്രതിജ്ഞബന്ധമാണെന്ന് ഐ.വൈ.സി.സി വെബിനാറിൽ അഡ്വ : വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ വെബിനാർ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സൂം അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.വെബിനാർ ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ അനസ് റഹീമിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ ഇന്ത്യൻ ഭരണഘടനയിലേ അവകാശങ്ങൾ ഹനിക്കുന്ന നിലയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.അത്തരം സന്ദർഭങ്ങളിലൊക്കെ ഇന്ത്യൻ മതേതര, ജനാധിപത്യ നിലപാട് നിലനിർത്തുന്ന രീതിയിൽ ഭരണഘടന സംരക്ഷണവുമായി കോൺഗ്രസ്‌ മുന്നോട്ടു വന്നിട്ടുണ്ട്. ആ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്‌ പാർലിമെന്റിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ ചെയ്തു പോരുന്നത്. ഭരണ ഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ രാജ്യവും കോൺഗ്രസും എന്നും പ്രതിജ്ഞബന്ധമാണെന്നും ഐ.വൈ.സി.സി വെബിനാറിൽ ഉത്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നൗഫൽ എസ് ചെമ്പകപ്പള്ളി, മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പ്രതിനിധി ദീപ ജയചന്ദ്രൻ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം, അടക്കമുള്ളവർ ആശംസകൾ നേർന്നു. ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും, ഐ.ടി – മീഡിയ കൺവീനർ ജമീൽ കണ്ണൂർ നന്ദിയും പറഞ്ഞു

Leave A Comment