മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുന്നു; വിജയദശമി പദസഞ്ചലനത്തിൽ ഗണവേഷത്തിൽ പങ്കെടുക്കും

  • Home-FINAL
  • Kerala
  • മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുന്നു; വിജയദശമി പദസഞ്ചലനത്തിൽ ഗണവേഷത്തിൽ പങ്കെടുക്കും

മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുന്നു; വിജയദശമി പദസഞ്ചലനത്തിൽ ഗണവേഷത്തിൽ പങ്കെടുക്കും


കൊച്ചി: മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ മുഴുവൻ സമയ പ്രവർത്തകനാകുന്നു. ഇതിന്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർ.എസ.്എസ് യൂണിഫോം) പങ്കെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് പറഞ്ഞു. എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലനത്തിലാണ് ജേക്കബ് തോമസ് ആർഎസ്എസിന്റെ വെള്ള ഷർട്ടും ബ്രൗൺ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത്. ആർഎസ്എസിന്റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.

ജേക്കബ് തോമസ് കഴിഞ്ഞ കുറേക്കാലമായി ബിജെപിയുമായും ആർ.എസ.്എസുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. പല വിഷയങ്ങളിലും ആർഎസ്എസിന്റെ നിലപാടുകളോട് ചേർന്നുനിന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർ.എസ്.എസ് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്.

Leave A Comment