കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്നും സുരക്ഷാവീഴ്ചയില്ലെങ്കിൽ പ്രതി ചാടില്ലല്ലോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗോവിന്ദൻ പറഞ്ഞു. ചാടിയിട്ടുണ്ടെങ്കിൽ വീഴ്ച പറ്റിയിട്ടുണ്ട് എന്നല്ലേ അർഥം. പിടിച്ചതുകൊണ്ട് അത്രയേ ഉള്ളൂ എന്നു കണക്കാക്കാം. വീഴ്ചകൾ പലപ്പോഴും സംഭവിക്കും. ഇനിയും സംഭവിക്കാം. അത് ജാഗ്രതയോടെ കൈകാര്യം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.

