തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും എം.ജി.ആറിന്റെയും മകളാണെന്ന അവകാശവാദവുമായി തൃശൂർ സ്വദേശിനി സുനിത സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസിനാണ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുനിത കത്തു നൽകിയത്. ഇതോടൊപ്പം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തു നൽകി. ഇക്കാര്യം അന്വേഷിക്കണമെന്നാണ് സുനിതയുടെ നിലപാട്. ജയലളിതയെ കൊലപ്പെടുത്തി എന്നാണ് സുനിതയുടെ ആരോപണം. ജയലളിത തന്നെ അംഗീകരിച്ചിരുന്നതായും മകളാണെന്ന സത്യം പുറത്തുവിടാനിരിക്കെയാണ് അമ്മയുടെ മരണം എന്നും സുനിത പറയുന്നു. തനിക്ക് ജീവിക്കാൻ ആവശ്യമായ പണം ജയലളിത തന്നിരുന്നുവെന്നും ഇവർ പറഞ്ഞു.
- July 14, 2025
- Imac Kochi

