അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന് ബഹ്റൈനുമായി അടുത്ത ബന്ധം. ബഹ്റൈനിലെ കോട്ടക്കൽ ആര്യവൈദ്യശാല ഉടമ ശേഖറിന്റെയും അനിതയുടേയും മകനാണ് അശ്വിൻ ശേഖർ. ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന ഐ.എ.യുവിന്റെ അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര സമ്മേളനത്തിലായിരുന്നു അശ്വിനെ തിരഞ്ഞെടുത്തത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട ‘മീറ്റിയോർ സയൻസ് കമ്മീഷ’ന്റെ ചുമതലയുള്ള നേതൃസമിതിയിൽ ഡോ. അശ്വിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണുള്ളത്.
ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, അന്താരാഷ്ട്രതലത്തിൽ സമ്മേളനങ്ങളും വർക്ഷോപ്പുകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് നേഒക്കെ നേതൃസമിതിയുടെ ചുമതലയിൽ പെടും. ലണ്ടൻ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ മെമ്പർഷിപ്പ് കമ്മിറ്റിയിലേക്കും ഡോ.അശ്വിൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ കമ്മിറ്റിയിലെയും ഏക ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. ലണ്ടനിലെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെടേണ്ട ശാസ്ത്രജ്ഞരെ ശുപാർശ ചെയ്യുന്ന സമിതിയാണിത്.
2014 ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റിൽ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ് ഭൗതികശാസ്ത്രത്തിൽ അശ്വിൻ പി എച്ച്ഡി നേടിയത്. നോർവെയിൽ ഓസ്ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ പഠനം 2018 ൽ പൂർത്തിയാക്കി. പാരിസ് ഒബ്സർവേറ്ററിലെ ഉത്ക്കാപഠന സംഘത്തിലാണ് ഈ ഗവേഷകൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
അശ്വിൻ, പാലക്കാട് ജില്ലയിൽ ചേർപ്പുളശ്ശേരി നെല്ലായ സ്വദേശിയാണ്.

