ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ

  • Home-FINAL
  • Business & Strategy
  • ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ

ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ


കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക് സംഘം പുറപ്പെടും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തിലേക്ക് TMC യുടെ അഭിഷേക് ബാനർജിയെ ഉൾപ്പെടുത്തി.പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് നേരത്തെ പറഞ്ഞിരുന്നു. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.

Leave A Comment