ബഹ്റൈൻ 50-ാമത് ദേശീയ ദിനം ആചരിക്കുന്ന വേളയിലായിരുന്നു ജീന,ഏകദേശം എഴുപതിനായിരത്തോളം മുത്തുകൾ ഒട്ടിച്ചു ചേർത്ത്,6 അടി പൊക്കവും,5 അടി വീതിയുമുള്ള ക്യാൻവാസ് ബോർഡിൽ 71 മണിക്കൂർ ചിലവഴിച്ച് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ചിത്രം പൂർത്തിയാക്കിയത്.ചിത്രം കൊട്ടാരത്തിലെത്തിയതോടെ ജീനയെത്തേടി അവിടെ നിന്ന് ധാരാളം പ്രശംസകളും അംഗീകാരവും എത്തിയിരിക്കുകയാണ്.

അന്നം തരുന്ന നാടിനോടുള്ള സ്നേഹവും പ്രവാസികൾക്ക് ഏറ്റവും സമാധാനപരവും, സന്തോഷകരവുമായി ജീവിക്കാൻ കഴിയുന്ന ബഹ്‌റൈൻ എന്ന മനോഹര രാജ്യത്തെ ഭരണാധികാരിയോടുള്ള തൻ്റെ ആദരവും,നന്ദിയും പ്രകടമാക്കിയാണ് വ്യത്യസ്ത രീതിയിൽ രാജാവിന്റെ പോർട്രൈറ്റ് ചെയ്തതെന്ന് ജീന പറയുന്നു .തൃശൂർ മണ്ണുത്തി സ്വദേശിനിയായ ജീന കഴിഞ്ഞ നാലു വർഷമായി ബഹ്‌റൈനിൽ കുടുംബവുമൊത്തുണ്ട്. ഒരു ചിത്രകാരിക്ക് വളരാൻ ഏറെ അവസരങ്ങളുള്ള രാജ്യമാണ് ബഹ്‌റൈൻ എന്ന് ജീന അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബരിൽ നടത്തിയ എക്സിബിഷൻ, ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഓയിൽ പെയിന്റിൽ ചെയ്ത 22 പെയിന്റിംഗ്സ് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യ, ഇന്ത്യ റെക്കോർഡ്കൾ ആറെണ്ണം കരസ്ഥ മാക്കിയ ജീന,

APJ അബ്ദുൾ കലാമുൾപ്പെടെ വളരെയേറെ വിശിഷ്ട വ്യക്തിത്തങ്ങൾക്ക് ചിത്രങ്ങൾ വരച്ചു സമ്മാനിച്ചിട്ടുണ്ട്.

അതിൽ 6 അടിയിൽ ബട്ടൻസ് കൊണ്ടു ചെയ്ത സത്യൻ അന്തിക്കാടിന്റെ ചിത്രം ഏറെ പ്രശം സിക്കപ്പെട്ടിരുന്നു.

ഓയിൽ പെയിന്റിൽ ആണ് അധികവും ചിത്രങ്ങൾ ചെയ്തിട്ടുള്ളത് .

ഇന്ത്യ,സൗദി,ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.ബഹ്‌റൈൻ സമൂഹവും, പ്രവാസി സമൂഹവും തന്റെ ചിത്രകല പ്രവർത്തനങ്ങൾക്ക് വളരെ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്ന് ജീന പറഞ്ഞു.ഭർത്താവ് നിയാസ് ഉമ്മറിന്റെ പരിപൂർണ്ണ പിന്തുണയാണ് ജീന നിയാസിന്റെ പരിശ്രമങ്ങൾക്കും വിജയത്തിനുള്ളത്.

