സീറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • സീറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.

സീറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.


സീറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ആർച്ച് ബിഷപ്പ് ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.ബിഎംസി ഗ്ലോബൽ ലൈവിൽ സംപ്രേക്ഷണം ചെയ്യുന്ന , സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം . ബഹ്റൈൻ മീഡിയ സിറ്റിയിലെത്തിയ ബിഷപ്പിനെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിൻ്റെ പത്നി , നിഷ ഫ്രാൻസിസ് ബൊക്കെ നൽകി സ്വീകരിക്കയും ,

ഫ്രാൻസിസ് കൈതാരത്ത് ബഹ്റൈൻ മീഡിയ സിറ്റിയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ബ്രോഷറും, ബി എം സി ലീഡ് മാഗസിനും ആർച്ച് ബിഷപ്പിന് സമ്മാനിക്കുകയും,

അദ്ദേഹത്തെ മൊമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ ബി എം സി കുടുംബാംഗങ്ങൾ, സീറോ മലബാർ സഭ ചങ്ങനാശ്ശേരി പ്രവാസി അപ്പോസൊലേറ്റ് ബഹ്റൈൻ ചാപ്റ്റർ കോഡിനേറ്റർ ഷിനോയ് പുളിക്കൽ, റിജോ ആൻഡ്രൂസ് , ബിബിൻ വർഗീസ്, ഇ വി രാജീവൻ, സയിദ് ഹനീഫ് മറ്റംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം ഇനിയും സമൂഹനന്മയ്ക്ക് ഉതകുന്ന നിരവധി കാര്യങ്ങൾ ബഹ്റൈൻ മീഡിയ സിറ്റിക്ക് ചെയ്യുവാൻ കഴിയട്ടെ എന്നും ആശംസിച്ചു.

സീറോ മലബാർ സഭ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പങ്കെടുത്ത സ്പെഷ്യൽ എപ്പിസോഡ് ഒക്ടോബർ പതിനാറാം തീയതി ബി എം സി ഗ്ലോബൽ ലൈവിൻ്റെ ഫേസ് ബുക്ക്, യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.

Leave A Comment