കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • Home-FINAL
  • Business & Strategy
  • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിൻ മധുകർ ജംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും സന്നിഹിതരായിരുന്നു. സെപ്തംബർ 21നാണ് ജസ്റ്റിസ് നിതിൻ മധുകറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.

ഈ വർഷം ജൂലൈയില്‍ ജസ്റ്റിസ് എജെ ദേശായി വിരമിച്ചതിനെത്തുടർന്നാണ് പുതിയ ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജംദാർ അധികാരമേല്‍ക്കുന്നത്. ഇക്കാലയളവില്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജില്‍ നിയമ പഠനം പൂർത്തിയാക്കി. ബോംബെ ഹൈക്കോടതിയെ കമ്ബ്യൂട്ടർവത്കരിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Leave A Comment