സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ വേദനിപ്പിച്ചെന്ന് നടന്‍ സുധീര്‍ കരമന. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല.
‘ഞാനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്. വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. വേദന തോന്നി. സാധാരണഗതിയില്‍ ആരും പണം ചോദിക്കാറില്ല. ഒട്ടും ശരിയായ രീതിയല്ല. കുട്ടികളുടെ കാര്യമല്ലേ. സര്‍ക്കാരിന് കലോത്സവത്തിലൂടെ പ്രത്യേകിച്ച് വരുമാനം ഒന്നുമല്ലല്ലോ. നടി ആരാണെന്ന് അറിയില്ല. എഎംഎംഎ അംഗമാണോയെന്ന് പോലും വ്യക്തമല്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല’, എന്നാണ് നടന്‍ പ്രതികരിച്ചത്.
സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല