സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു

  • Home-FINAL
  • Kerala
  • സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു

സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു


ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച് സിവിൽ സർവീസിൽനിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അംഗത്വം നൽകി. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ. രാജ്യത്തെ പിന്നാക്കം നിൽക്കുന്നവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഒപ്പംനിൽക്കുകയും നീതിക്കും ഐക്യത്തിനും വേണ്ടി എപ്പോഴും പോരാടിയ ധീരനായ ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വളരെ വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തോടെ നീതിക്കുവേണ്ടി പോരാടുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഗോപിനാഥൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതെന്നും വേണുഗോപാൽ പറഞ്ഞു.

Leave A Comment