ചെന്നൈ: കരൂർ അപകടത്തിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. 39 പേരുടെ കുടുംബത്തിന് ഇതുവരെ പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരിൽ പാടില്ലെന്നും അനുസ്മരണ പരിപാടികൾ മതിയെന്ന നിർദേശം വിജയ് അണികൾക്ക് നൽകിയെന്നാണ് സൂചന.
വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ ആർഎസ്എസ് വേഷത്തിൽ അവതരിപ്പിച്ച് കാരിക്കേച്ചർ ഡി. എം.കെ രംഗത്തെത്തിയിരുന്നു. 17ന് വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം.

