ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം: നിരവധി ഹോട്ടലുകൾ ഒലിച്ചുപോയി

  • Home-FINAL
  • Kerala
  • ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം: നിരവധി ഹോട്ടലുകൾ ഒലിച്ചുപോയി

ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം: നിരവധി ഹോട്ടലുകൾ ഒലിച്ചുപോയി


ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയം വൻദുരന്തമായി. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നി നിൽക്കുകയാണ്. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. രക്ഷപ്പെടുത്തണമെന്ന അലറിക്കരച്ചിലുകളും വീഡിയോകളിൽ കാണാം.

നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധാരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്‌സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചു. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ട്.

നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Comment