കെ സി എ അനുശോചിച്ചു

കെ സി എ അനുശോചിച്ചു


തൃശൂർ അതിരുപതാ മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി.പിതാവിന്റെ വിയോഗം കേരള ക്രൈസ്തവ സഭക്ക് തീരാ നഷ്ടമാണെന്ന് കെ സി എ പ്രസിഡന്റ്‌ ജെയിംസ് ജോൺ പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നിക്സൺ വര്ഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലുയിസ്, മുൻ പ്രസിഡന്റ്‌ റോയ് സി ആന്റണി എന്നിവരും കെ സി എ അംഗങ്ങളും കുടുംബാംഗങ്ങളും വനിത വിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave A Comment