കെ സി എ ഓണം പൊന്നോണം 2024- ഗ്രാൻഡ് ഫിനാലെ നടന്നു

  • Home-FINAL
  • Business & Strategy
  • കെ സി എ ഓണം പൊന്നോണം 2024- ഗ്രാൻഡ് ഫിനാലെ നടന്നു

കെ സി എ ഓണം പൊന്നോണം 2024- ഗ്രാൻഡ് ഫിനാലെ നടന്നു


ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2024 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലേ കെസിഎ അങ്കണത്തിൽ വച്ച് നടന്നു. ബികെജി ഹോൾഡിങ്ങ് എസ് പി സി ചെയർമാൻ & മാനേജിങ് ഡയറക്ടർ കെ ജി ബാബുരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ വിശിഷ്ടാതിഥിയായിരുന്നു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു.

കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ സമ്മിശ്രണമായ കേരളത്തനിമ ദൃശ്യാവിഷ്ക്കാരവും , തുടർന്ന് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന് ആകർഷണമായി.

Leave A Comment