കെസിഎ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം നടന്നു.

  • Home-FINAL
  • Business & Strategy
  • കെസിഎ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം നടന്നു.

കെസിഎ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം നടന്നു.


ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ പുതിയതായി തയ്യാറാക്കിയ ബാഡ്മിന്റൻ ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടന കർമ്മം അറബ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡണ്ടും, ബഹ്‌റൈൻ ബാഡ്മിന്റൻ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ പ്രസിഡണ്ടുമായ ഡോക്ടർ സ്വാസൻ ഹാജി തക്വാവി നിർവഹിച്ചു.

ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഫാദർ ജേക്കബ് കല്ലുവിള എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് തോമസ്, മുൻ പ്രസിഡണ്ടും ബി കെ എസ് ജനറൽ സെക്രട്ടറിയുമായ വർഗീസ് കാരയ്ക്കൽ, സ്പോർട്സ് സെക്രട്ടറി ജിയോ ജോയ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് അസോസിയേഷൻ പ്രതിനിധികളായ അഹമ്മദ് ജലാൽ, ഷാനിൽ അബ്ദുൽ റഹീം, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, കെ സി എ സ്പോൺസർഷിപ്പ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റുമാരായിരുന്ന റോയ് സി ആന്റണി, നിത്യൻ തോമസ്, വോയിസ് ഓഫ് ട്രിവാൻഡ്രം അസോസിയേഷൻ പ്രസിഡന്റ് സിബി, വേൾഡ് മലയാളി കൗൺസിൽ ട്രഷറർ ബാബു തങ്കളത്തിൽ, ഇബ്രാഹിം ജനാഹി, ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യൻ, ജനറൽ സെക്രട്ടറി സിമി അശോക്, എന്നിവരും കെസിഎ അംഗങ്ങളും, കെസിഎ ലേഡീസ് വിംഗ് അംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

Leave A Comment