ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
രാഷ്ട്രപിതാവിന്റെ ആശയങ്ങൾ ഇന്നും ലോകത്തിന്റെ മുന്നിൽ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നു എന്നും, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ ജനത എന്നും പ്രതിജ്ഞ ബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു.ചടങ്ങിൽ സംബന്ധിച്ചവരെ കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.കെ സി എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ്,ട്രഷറർ നിക്സൺ വർഗീസ്, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, സ്പോൺസർഷിപ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ് റോയ് സി ആന്റണി, നിത്യൻ തോമസ്, കെസി എ മുതിർന്ന അംഗങ്ങളായ തോമസ് ജോൺ, പി വി തോമസ്, റോയ് ജോസഫ്,പീറ്റർ തോമസ്, ടോബി മാത്യു, ജോൺസൺ ഉൾപ്പെടേ മറ്റു നിരവിധി അംഗങ്ങളും, വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ, വനിതാ വിഭാഗം കൺവീനർ ജൂലിയറ്റ് തോമസ്, എന്നിവരും വനിതാ വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും മാധ്യമ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

