കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ (ഐപിസി ബഹ്‌റൈൻ) റണ്ണറപ്പും

  • Home-FINAL
  • Business & Strategy
  • കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ (ഐപിസി ബഹ്‌റൈൻ) റണ്ണറപ്പും

കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ (ഐപിസി ബഹ്‌റൈൻ) റണ്ണറപ്പും


പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും റോസ് വുഡ് കാർപെന്ററി & ട്രേഡിങ്ങും സഹകരിച്ചു സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും,

ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ റണ്ണറപ്പുമായി.

മാർച്ച് 30 ന് വൈകിട്ടു മൂന്ന് മണിക്ക് സിഞ്ചിലുള്ള അൽ അഹല്ലി ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടന്നത്. പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് പാ.സജി പി തോമസ് ഉത്‌ഘാടനം ചെയ്ത ടൂര്ണമെറ്റിൽ ബഹ്‌റൈനിലുള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

അഭിഷേക് (ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ ) ബെസ്ററ് ബൗളർ & പ്ലയെർ ഓഫ് ദി ടൂർണമെൻറ് എന്നി സ്ഥാനം കരസ്ഥമാക്കി.

അഖിൽ വര്ഗീസ് (പെനിയേൽ സ്‌ട്രൈക്കേഴ്‌സ്) ബെസ്ററ് ബാറ്റ്സ്മാൻ എന്ന സ്ഥാനം കരസ്ഥമാക്കി.

പാ. ജോസഫ് സാം,സന്തോഷ് മംഗലശേരിയിൽ, ജബോയ് തോമസ്, ബിബിൻ മോദിയിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ കമ്മിറ്റി മത്സരങ്ങൾക്ക് നേത്ര്ത്വം നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങി പോകുന്ന പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ വൈസ് പ്രസിഡന്റ് & ഫൗണ്ടർ മെമ്പറുമായിരുന്ന ജബോയ് തോമസിനുള്ള യാത്രയയപ്പും ഈ അവസരത്തിൽ നടത്തുവാൻ ഇടയായി.

മത്സരങ്ങളുടെ ഭാഗമായി സ്വാദിഷ്ടമായ നാടൻ തട്ടുകടകളും ക്രമീകരിച്ചിട്ടുണ്ടായിരുന്നു.

Leave A Comment