കേരള സിലബസുകാർക്ക് നാളെ സുപ്രീം കോടതിയിൽ ‘നിയമ’ പരീക്ഷ

  • Home-FINAL
  • Kerala
  • കേരള സിലബസുകാർക്ക് നാളെ സുപ്രീം കോടതിയിൽ ‘നിയമ’ പരീക്ഷ

കേരള സിലബസുകാർക്ക് നാളെ സുപ്രീം കോടതിയിൽ ‘നിയമ’ പരീക്ഷ


കൊച്ചി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള ‘കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതി വിധി വളരെ നിർണായകമാണ്. പുതിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്സി വിദ്യാർഥികൾ തടസ്സ ഹർജി നൽകിയിട്ടുണ്ട്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് ‘കീം’ റാങ്ക്ലിസ്റ്റ് ജൂലൈ 11ന് രാത്രി സർക്കാർ പുതുക്കി പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെയാണ് സിബിഎസ്ഇ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളായിരുന്നെങ്കിൽ കേരള സിലബസുകാരുടെ എണ്ണം 21 ആയിരുന്നു. കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇതു 55, 43 ഉം. ഇതോടെയാണ് കേരള സിലബസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.

സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയെത്തുടർന്നാണ് പഴയ ഫോർമുല പ്രകാരമുള്ള റാങ്ക്ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. എഐസിടിഇ സമയക്രമമനുസരിച്ച് എൻജിനീയറിങ് പ്രവേശനം പൂർത്തിയാക്കേണ്ടത് ഓഗസ്റ്റ് 14ന് അകമാണ്. സംസ്ഥാന എൻജിനീയറിങ് അലോട്‌മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി 16നു രാവിലെ 11 വരെ ഓപ്ഷനുകൾ നൽകാം.

 

Leave A Comment