കെജിസി ഫുജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഷോറും റിഫ്ഫയിൽ പ്രവർത്തനമാരംഭിച്ചു

  • Home-FINAL
  • Business & Strategy
  • കെജിസി ഫുജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഷോറും റിഫ്ഫയിൽ പ്രവർത്തനമാരംഭിച്ചു

കെജിസി ഫുജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഷോറും റിഫ്ഫയിൽ പ്രവർത്തനമാരംഭിച്ചു


ബഹ്റൈനിലെ നിർമാണം, അടിസ്ഥാന സൗകര്യ മേഖലകളിൽ ഒരു വലിയ മുന്നേറ്റവുമായി കേജിസി ഫുജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് റിഫ്ഫയിൽ പാർലമെന്റ് അംഗമായ HE ഹസ്സൻ ഈദ് ബുഖമ്മസ് ഉത്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പി ആർ ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു.

കെജിസി ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ WLLന്റെ കീഴിൽ ആദർശ് കമലൻ നേതൃത്വം നൽകുന്ന ഈ പുതിയ സംരംഭം ലോകതലത്തിലുള്ള ഉയരവാഹന (ലിഫ്റ്റ്) സംവിധാനങ്ങൾ ബഹ്റൈനിൽ എത്തിക്കുന്നതിലാണ് ലക്ഷ്യം.മാർക്കറ്റിങ് മാനേജർ പ്രസാദ് എസ്,സേഫ്റ്റി ഓഫീസർ നന്ദു പ്രസാദ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനു ആദർശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.പാസഞ്ചർ ലിഫ്റ്റുകൾ,ഹോം ലിഫ്റ്റുകൾ,ഡംബ്‌വൈറ്ററുകൾ,ചരക്ക്, ഫ്രെയിറ്റ് ലിഫ്റ്റുകൾ,പ്രത്യേക ആവശ്യങ്ങൾക്കായി കസ്റ്റമൈസ് ചെയ്ത ലിഫ്റ്റുകൾ എന്നിവയാണ് കെജിസി ഫുജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്ന്റെ പ്രധാന ഉൽപ്പന്നങ്ങൾ.
ഗുണനിലവാരവും, നവീകരണവുമാണ് സ്ഥാപനത്തിന്റെ പ്രധാന ആധാരങ്ങൾ. രാജ്യത്തെ നിർമ്മാണയിടങ്ങളിലും, വാണിജ്യ മേഖലയിലും ഉയരവാഹനങ്ങൾക്ക് ഉണ്ടാകുന്ന ആവശ്യം നിറവേറ്റാനാണ് കമ്പനി തയ്യാറാകുന്നത് എന്ന് മാനേജ്‌മെന്റ് പറഞ്ഞു.HE ഹസ്സൻ ഈദ് ബുഖമ്മസ് തന്റെ പ്രസംഗത്തിൽ ബഹ്റൈനിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വം വളർത്തുന്നതിനും ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.സുധീർ തിരുനിലത്ത് , ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഉൽഘാടനത്തിൽ ആദർശ് കമലൻനും അദ്ദേഹത്തിന്റെ സംഘത്തിനും എല്ലാവിധ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു . ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
🌐 www.kamalangroupcompany.com

Leave A Comment