കെ എച്ച് കെ ഓപ്പൺ ലീഗ് 2025 സമ്മർ കപ്പ് ടി 20 2025 മത്സരത്തിൽ ഫൈനലിൽ പ്രവേശിച്ച് ഐമാക് ബി എം സി ക്രിക്കറ്റ് ടീം

  • Home-FINAL
  • Business & Strategy
  • കെ എച്ച് കെ ഓപ്പൺ ലീഗ് 2025 സമ്മർ കപ്പ് ടി 20 2025 മത്സരത്തിൽ ഫൈനലിൽ പ്രവേശിച്ച് ഐമാക് ബി എം സി ക്രിക്കറ്റ് ടീം

കെ എച്ച് കെ ഓപ്പൺ ലീഗ് 2025 സമ്മർ കപ്പ് ടി 20 2025 മത്സരത്തിൽ ഫൈനലിൽ പ്രവേശിച്ച് ഐമാക് ബി എം സി ക്രിക്കറ്റ് ടീം


ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ നേത്രത്വത്തിൽ നടന്ന T20 സമ്മർ കപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തിൽ, ഐമാക് ബഹ്‌റൈൻ മീഡിയസിറ്റി ഫൈനലിൽ . ഓഗസ്റ്റ് ഒന്നിന് സൽമാനിയ ഈഗിൾസുമായി നടന്ന വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ , ക്യാപ്റ്റൻ സിനു ആലൂക്ക നയിച്ച ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിക്‌വേണ്ടി ആന്റോ ജോസഫ്, ബാലാജി ജേക്കബ്, ജെറിൻ ജോസ്, സൽമാൻ എന്നിവർ നടത്തിയ ശക്തമായ പ്രകടനമാണ് ഫൈനലിൽ എത്താൻ സഹായകരമായത്. 16 റൺസിനാണ് ഐമാക് ബി എം സിയുടെ വിജയം. ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് ഐ മാക്‌ ബിഎംസി നേടിയപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസേ ശക്തരായ സൽമാനിയ ഈഗിൾസ്ന് നേടാൻ കഴിഞ്ഞുള്ളു. ഓഗസ്റ്റ് 8 നു ബുസൈത്തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ PKE RKCT യൂമായി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ഏറ്റുമുട്ടും.

Leave A Comment