ലബനാന്റെ പരമാധികാരം സംരക്ഷിക്കണം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ബഹ്‌റൈൻ രാജാവ്

  • Home-FINAL
  • Business & Strategy
  • ലബനാന്റെ പരമാധികാരം സംരക്ഷിക്കണം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ബഹ്‌റൈൻ രാജാവ്

ലബനാന്റെ പരമാധികാരം സംരക്ഷിക്കണം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ബഹ്‌റൈൻ രാജാവ്


ഗസ്സയില്‍ ഉടൻ വെടിനിർത്തൽ ആവശ്യമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ.സഫ്രിയ പാലസില്‍ മുതിർന്ന ഉദ്യോഗസ്ഥരെ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു സായുധ സേനയുടെ പരമോന്നത കമാൻഡറായ അദ്ദേഹം. മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിർഭാഗ്യകരമാണ് എന്നും ലബനാന്റെ പരമാധികാരം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി സി സിയിലും അന്താരാഷ്‌ട്രതലത്തിലും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങള്‍ക്കും രാജ്യം പിന്തുണ നല്‍കും. ബഹ്‌റൈനിലെ ജനങ്ങളുടെ ഐക്യദാർഢ്യത്തില്‍ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.

Leave A Comment