”ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു

  • Home-FINAL
  • International
  • ”ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു

”ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ട്രംപിന്റെ വിശ്വസ്തൻ വെടിയേറ്റ് മരിച്ചു


വാഷിംഗ്ടൺ: കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവർത്തകനുമായ കിർക്കിന് യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു വെടിയേറ്റത്. വെടിവച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി ഇയാളല്ലെന്ന് പൊലീസ് വ്യക്തമാക്കി. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതായാണ്ണ് പിന്നെയുള്ള ദൃശ്യങ്ങളിൽ കാണുന്നത്.

യുവജനസംഘടനയായ ടേണിംഗ് പോയിന്റ് യു.എസ്.എയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ കിർക്കിന്റെ മരണവാർത്ത ഡൊണാൾഡ് ട്രംപാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ”മഹാനായ ചാർലി കിർക്ക് മരിച്ചു. യുഎസിലെ യുവാക്കളുടെ ഹൃദയം ചാർളിയെക്കാൾ നന്നായി മറ്റാർക്കും മനസിലായിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാൻ. ഇപ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാർലി, ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ ചാർലിയോട് ഉള്ള അനുശോചന സൂചകമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

Leave A Comment