കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു .

  • Home-FINAL
  • Business & Strategy
  • കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു .

കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു .


കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി . ആഷാ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും , ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിജയികൾക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു .

യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു . മത്സരം വളരെ മികച്ച നിലവാരം പുലർത്തി എന്നു വിധികർത്താക്കൾ ആയിരുന്ന സന്തോഷ് തങ്കച്ചൻ, രാജേശ്വരി പത്മനാഭൻ എന്നിവർ പറഞ്ഞു. ചടങ്ങിൽ കെ. പി. എ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു. യൂണിറ്റ് അംഗം അർച്ചന അനന്ദു മത്സരം നിയന്ത്രിച്ചു

Leave A Comment