കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ

കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ


കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മനാമ കെഎംസിസി ആസ്ഥാനത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വനിതാ സംഗമത്തിലാണ് അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചത്.കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉത്ഘാടനം ചെയ്ത സംഗമത്തിൽ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു.

സ്ത്രീ ശാക്തീകരണവും മുന്നേറ്റവും എന്നത്തെ കാലത്തേക്കാളും പ്രസക്തമായ വർത്തമാന കാലത്തിൽ പ്രവാസ പരിസരത്തെ ഈ വനിത കൂട്ടായ്മ കെഎംസിസിക്കു കരുത്തു പകരുന്നതാണെന്നു ഹബീബ് റഹ്‌മാൻ പറഞ്ഞു.സാമൂഹിക തിന്മകൾക്കെതിരെ മൂല്യ ബോധമുള്ള ഒരു സമൂഹത്തത്തിന്റെ സൃഷ്ടിപ്പിന് വനിതകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.കുടുംബ ജീവിതം നയിക്കുന്നതോടൊപ്പം സമൂഹത്തിലെ പ്രയാസപ്പെടുന്നവർക്ക് താങ്ങായി മാറാനും കഴിയുന്നു എന്നതാണ് ഈ കൂട്ടായ്മയിലൂടെ സാധ്യമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെഎംസിസി ബഹ്‌റൈൻ നാൽപ്പത്തഞ്ചാം വാർഷികാഘോഷത്തിന്റെയും ഗ്രാൻഡ് ഇഫ്താറുകളുടെയും വിജയത്തിന് കെഎംസിസി ലേഡീസ് വിംഗ് വലിയ പങ്കാണ് വഹിച്ചത്. പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ പങ്കെടുത്ത ലേഡീസ് വിംഗ് അംഗങ്ങളിൽ നിന്നാണ്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പരിപാടിയിൽ നഫീസത്ത്‌ അഫ ഖിറാഅത്ത് നിർവഹിച്ചു.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്റ്റേറ്റ് ട്രഷറർ കെ. പി. മുസ്തഫ എന്നിവർ ആശംസപ്രസംഗം നടത്തി.മാഹിറ സമീർ, അഫ്ര മുഹ്സിൻ, നസീമ ഷുഹൈബ്, സബിദ അബ്ദുൽ ഖാദർ സംസാരിച്ചു.സ്റ്റേറ്റ് കെഎംസിസി ഭാരവാഹികളായ എ. പി. ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അഷ്‌റഫ്‌ കാട്ടിൽ പീടിക, അഷ്‌റഫ്‌ കക്കണ്ടി എന്നിവർ സംബന്ധിച്ചു.

ഭാരവാഹികൾ
പ്രസിഡന്റ്: മാഹിറ ഷമീർ (കോഴിക്കോട്)

ജന. സെക്രട്ടറി: അഫ്ര മുഹ്സിൻ
(കാസറഗോഡ്)

ട്രഷറർ:
നസീമ ശുഹൈബ്
(കണ്ണൂർ)

ഓർഗ. സെക്രട്ടറി:
ജസ്‌ന കരിപ്പായി
(മലപ്പുറം)

സീനിയർ വൈസ് പ്രസിഡന്റ്:
സബിത അബ്ദുൽ ഖാദർ
(സൗത്ത് സോൺ)

വൈസ് പ്രസിഡന്റ്മാർ:
റിസ്‌വി അബ്ദുൽ ലത്തീഫ് ( മുഹറഖ് ഏരിയ)
സുഫൈജ റഫ്‌സി
(ഇസ ടൌൺ ഏരിയ)
സാഹിദ റഹ്‌മാൻ
(ഈസ്റ്റ്‌ റിഫ ഏരിയ)

സെക്രട്ടറിമാർ:
ജസീല ഷഹീർ (കോഴിക്കോട്)
ഷഹനാസ് സക്കീർ
(ഈസ്റ്റ്‌ റിഫ ഏരിയ)
അലീമ പാവൂർ
(കാസറഗോഡ്)
ഷർമിന ഹാരിസ്
(മുഹറഖ് ഏരിയ)
സാമിറ സിദീഖ്
(മലപ്പുറം)

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മാഹിറ ഷമീർ കോഴിക്കോട് ജില്ലയിലെ മണിയൂർ സ്വദേശിയാണ്. കമ്പ്യൂട്ടർ സയൻസിൽ എം ടെക് ബിരുദദാരിണിയാണ്.കാസറഗോഡ് ചെമ്മനാട് സ്വദേശിനിയായ ജനറൽ സെക്രട്ടറി അഫ്ര മുഹ്സിൻ ടൂറിസം അഡ്മിനിസ്ട്രഷനിൽ എം. ബി. എ. നേടിയിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥിനി കൂടിയാണ്.കെഎംസിസി പ്രവർത്തന രംഗത്തും സംഘടക പരിചയവും വിദ്യ സമ്പന്നരുമായ ഒരു ടീം ആണ് ലേഡീസ് വിങ്ങിന് നേതൃത്വം കൊടുക്കുന്നത്.

Leave A Comment