കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം 2024-2027 ; പുതിയ കമ്മിറ്റി നിലവിൽ വന്നു

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം 2024-2027 ; പുതിയ കമ്മിറ്റി നിലവിൽ വന്നു

കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം 2024-2027 ; പുതിയ കമ്മിറ്റി നിലവിൽ വന്നു


27-12-2024 വെള്ളിയാഴ്ച ഉച്ചക്ക് മനാമ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് മണ്ഡലം പ്രസിഡന്റ് ഹസ്സൻ ചിത്തരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സത്താർ ഉപ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സലിം കുശാൽനഗർ ഇസ്ഹാഖ് പുളിക്കൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.നിലവിലെ കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ജില്ലാ കമ്മിറ്റി ചുമതല പെടുത്തിയ റിട്ടേണിംഗ് ഓഫീസർമരായ സത്താർ ഉപ്പള, ഇസ്ഹാക്ക് പുളിക്കൂർ എന്നിവർ ഏറ്റടുത്തു.

മുൻ മണ്ഡലം പ്രസിഡന്റ്‌ ഹസ്സൻ, ജബ്ബാർ എംവി നൽകിയ പാനലിനെ പ്രവർത്തകർ ഒന്നടങ്കം പിന്തുണച്ചു,
ശേഷം പ്രവർത്തകരുടെ അനുമതിയോടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് സലിം കാഞ്ഞങ്ങാട് പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു.

പ്രസിഡന്റ് ഹുസൈൻ. C മണിക്കോത്ത്,ജനറൽ സെക്രട്ടറി നിസാർ തോയമ്മൽ,ട്രഷറർ, മജീദ് എംവി ,ഓർഗനൈസ് സെക്രട്ടറി നിസാർ അരയി.

വൈസ് പ്രസിഡന്റുമാരായി റഹ്മാൻ അതിഞ്ഞാൽ, ഇബ്രാഹിം പാട്ടില്ലത്ത്, അബ്ദുല്ല ബാവനഗർ,അഷ്‌റഫ്‌ ആവിയിൽ,ഷാഫി ബെൻസി.

ജോയിൻ സെക്രട്ടറിമാരായി മുഹമ്മദ്‌ ബാവനഗർ, ഷെയ്ഖ് ആദം, അഹ്മദ് സുറൈജ്, നബീൽ കല്ലുരാവി, ഇർഷാദ് റഹ്മ എന്നിവരെ തിരഞ്ഞെടുത്തു.

Leave A Comment