മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിക്കാൻ കെഎംസിസി തീരുമാനം

  • Home-FINAL
  • Business & Strategy
  • മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിക്കാൻ കെഎംസിസി തീരുമാനം

മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിക്കാൻ കെഎംസിസി തീരുമാനം


കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനം തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്‌റൈൻ കെഎംസിസി കുറ്റപ്പെടുത്തി.തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാൻ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്‌റൈൻ വിസിറ്റിങ്. ബഹ്‌റൈൻ- ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കാനുള്ള കൂടിയാലോചനകൾ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങൾ എന്ന പേരിൽ ഇതുവരെ നടപ്പിൽ വരുത്താത്ത വാഗ്ദാനങൾ പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.അത് കൊണ്ട് തന്നെ കേരളത്തിലെ യു. ഡീ എഫ്. നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്‌റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹ്‌റൈനിലെ യു. ഡീ. എഫ് അനുകൂല സംഘടനകൾ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും അറിയിച്ചു.

പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം വെള്ളത്തിൽ എഴുതിയത് പോലെയാണ് പിണറായി സർക്കാരിന്റെ കാലത്ത്. ജോലി നഷ്ടപ്പെട്ട നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് വാഗ്ദാനം ചെയ്ത ആറു മാസത്തെ ശമ്പളം മലർ പൊടിക്കാരന്റെ സ്വപ്നം പോലെ അവശേഷിക്കുകയാണ്. പ്രവാസികളുടെ പെൻഷൻ 5000 രൂപ ആക്കാമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്രവാസികളിൽ നിന്നു മാസാമാസം അടച്ചതിനു ശേഷം 60 വയസ്സ് കഴിഞ്ഞാൽ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ പോലും അവതാളത്തിൽ ആയിരിക്കയാണ്. രോഗ ചികിത്സക്ക് മറ്റുമായി ഉപയോഗിക്കുന്ന ഈ പെൻഷൻ കൃത്യമായി കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ. നാട്ടിൽ വിശ്രമ ജീവിതം കഴിക്കുന്ന മുൻകാല പ്രവാസികൾക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്.പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തുന്നവർക്ക് ബിസിനസ് സംരംഭങ്ങളും കച്ചവടങ്ങളും തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നു കൊടിയ അവഗണനയും വിവേചനവുമാണ് അനുഭവിക്കേണ്ടി വരുന്നത്. സർക്കാർ ആനുകൂല്യങ്ങളുടെ പട്ടികയിൽ നിന്നെല്ലാം ഒഴിവാക്കപ്പെടുന്ന പ്രവാസികളും കുടുംബവും കേരളം കെട്ടിപ്പടു lക്കാൻ ചെയ്യുന്ന സേവനങ്ങൾ സർക്കാർ ബോധപൂർവം വിസ്മരിക്കുകയാണ്.

കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികളെ കേന്ദ്രവും കേരളവും സ്ഥിരമായി അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ ഒക്കെ കൊടിയ അനാസ്ഥയാണ് പിണറായി സർക്കാരിന്റേത്.ഇതെല്ലാം മറച്ചു വെച്ച് പുതിയ വാഗ്ദനങ്ങളുമായി പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ളതാണ് ഈ വരവ്.

2017 ൽ മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തിൽ പ്രവാസി സമൂഹത്തെ സാക്ഷിയാക്കി നൽകിയിട്ടുള്ള ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇത്തരുണത്തിൽ ഓർമ്മപ്പെടുത്തുകയാണ്.

2017 ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

ബഹ്‌റൈനിൽ കേരള പൗബ്ലിൿ സ്കൂൾ സ്ഥാപിക്കും

എൻജിനീയറിങ് കോളേജ് സ്ഥാപിക്കും

കേരളത്തിൽ ബഹ്‌റൈന്റെ പേരിൽ സാംസ്‌കാരിക നിലയം സ്ഥാപിക്കും

കേരളത്തിൽ ബഹ്‌റൈനികൾക്കു കുറഞ്ഞ ചിലവിൽ ചികിത്സാ സൗകര്യമ മൊരുക്കും

ബഹ്‌റൈനിൽ കേരള ക്ലിനിക് സ്ഥാപിക്കും

ബഹ്‌റൈൻ നിയമ സഹായ സെൽ സ്ഥാപിക്കും.ഇതിൽ ഒന്നുപോലും നടപ്പിൽ വരുത്താതെ യാണ് പുതിയ വഗ്‌ദാനങ്ങൾ നൽകി പ്രവാസികളെ പറ്റിക്കാൻ മുഖ്യമന്ത്രി യുടെ ഈ രണ്ടാം വരവ്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ കോവിഡ് കാലമടക്കം സര്ക്കാരിന് പിന്തുണ നൽകിയ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിൽ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കിയുള്ള ഈ പര്യാടനത്തെ അതെ അർത്ഥത്തിൽ നോക്കിക്കാണാനും നിസ്സഹകരിക്കാനുമാണ് കെഎംസിസി യുടെ തീരുമാനം എന്നും കെഎംസിസി നേതാക്കൾ അറിയിച്ചു.

Leave A Comment