ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി സമൂചിതമായി ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി സമൂചിതമായി ആഘോഷിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി സമൂചിതമായി ആഘോഷിച്ചു


ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഏകദേശം 200 വർഷത്തെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി രാജ്യം എഴുപത്തി ഒൻമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കെഎംസിസി ബഹ്‌റൈൻ ഈ പവിഴ ദ്വീപിലും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആചരിച്ചു. കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പതാക ഉയർത്തി.കെഎംസിസി ഭാരവാഹികളായ എ പി ഫൈസൽ, സലീം തളങ്കര ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ മറ്റു ജില്ലാ ഏരിയ ഭാരവാഹികൾ
എന്നിവർ പങ്കെടുത്തു.

നമ്മളിൽ പലരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് അതിന്റെ ആഴമേറിയ അർത്ഥത്തെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കാതെയും ചിന്തിക്കാതെയുമാണെന്ന് പറയാം. എന്നാൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ കുറിച്ചോർക്കുമ്പോൾ ഈ ദിവസം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാമെന്ന് സ്വാതന്ത്ര്യ ദിന സന്നേശത്തിൽ ശംസുദ്ധീൻ വെള്ളികുളങ്ങര പറഞ്ഞു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവർ നമുക്ക് ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തി മനസ്സിലാക്കി തരുന്നുവെന്ന് അദ്ദേഹം സമർത്തിച്ചു.പൗരന്മാർ എന്ന നിലയിൽ ദയയും കരുതലും ഐക്യവും പുലർത്തുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം നാം പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങിനെ നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യം ആഘോഷിക്കുക മാത്രമല്ല നിലനിർത്താൻ കൂടി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment