കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം “മഹർജാൻ 2K25” ന് നാളെ മനാമ കെഎംസിസി ഹാളിൽ തുടക്കമാവും. വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന കലാ മത്സരങ്ങൾ 2 വേദികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത് . നവംബർ 20 ,21 ,27 ,28 തിയ്യതികളിൽ നടക്കുന്ന കലാമത്സരത്തിൽ 76 ഇനങ്ങളിലായി 500 ൽ പരം വിദ്യാർത്ഥികൾ മാറ്റുരക്കും.കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന പ്രഥമ കലാ മത്സരമായ മഹർജാൻ 2k25 ന്റെ ഉദ്‌ഘാടന സമ്മേളനം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിച്ചു. മഹർജാൻ 2k25 സ്വാഗത സംഘം ഓഫീസ് സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക ഉദ്‌ഘാടനം നിർവഹിച്ചു. ഗഫൂർ കൈപ്പമംഗലം, അബ്ദുൾ അസീസ് റിഫ, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, മുനീർ ഒഞ്ചിയം, ശിഹാബ് പൊന്നാനി, പി കെ ഇസ്ഹാഖ്, സുഹൈൽ മേലടി, സഹൽ തൊടുപുഴ , ഉമ്മർ മലപ്പുറം, വി കെ റിയാസ്, ടി ടി അഷ്റഫ് ,ഓ കെ കാസിം, റിയാസ് പട്ല, അഷ്റഫ് മഞ്ചേശ്വരം, റഷീദ് ആറ്റൂർ,ഷഫീക് വളാഞ്ചേരി, സിദ്ധീഖ് അദിലിയ എന്നിവർ സന്നിഹിതരായിരുന്നു.

