കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനങ്ങൾക്ക് പ്രൗഢ ഗംഭീര തുടക്കം

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനങ്ങൾക്ക് പ്രൗഢ ഗംഭീര തുടക്കം

കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനങ്ങൾക്ക് പ്രൗഢ ഗംഭീര തുടക്കം


പ്രവാസി സമൂഹത്തിൽ വനിതാ ശാക്തീകരണത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും പുതുശക്തി നൽകുക എന്ന ലക്ഷ്യത്തോടെ കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് 2025–2026 കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. കുട്ടികളുടെ വിവിധ സാംസ്‌കാരിക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രവർത്തകരും കെഎംസിസി നേതാക്കളും പങ്കെടുത്ത പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ലേഡീസ് വിങ് പ്രസിഡന്റ് മാഹിറ ഷമീർ അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക–സാംസ്‌കാരിക രംഗങ്ങളിൽ വനിതകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും, ഈ ദൗത്യം കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യാതിഥിയായി പങ്കെടുത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. പി. സ്മിജി, പ്രവാസി വനിതാ സംഘടനകളുടെ സാമൂഹിക ഇടപെടലുകൾ ശ്രദ്ധേയമാണെന്നും, സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും ശക്തമാകുമ്പോൾ സമൂഹം കൂടുതൽ പുരോഗമിക്കുമെന്നും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ലേഡീസ് വിങ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവർ പറഞ്ഞു.

കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ. പി. മുസ്തഫ, മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, മുൻ ലേഡീസ് വിങ് പ്രസിഡന്റ് ഡോ. നസീഹ എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ ലേഡീസ് വിങ് ഓർഗനൈസിംഗ് സെക്രട്ടറി ജസ്‌ന കരിപ്പായി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.പ്രവർത്തനോദ്‌ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ‘ഹരിത സ്പർശം’ അഡ്വ. എ. പി. സ്മിജി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് സാഹിബിന് നൽകി പ്രകാശനം നിർവഹിച്ചു. തുടർന്ന് സ്റ്റേറ്റ് ലേഡീസ് വിങ് നേതാക്കൾ അഡ്വ. എ. പി. സ്മിജിക്ക് ഉപഹാരം നൽകി.പരിപാടികൾക്ക് ലേഡീസ് വിങ് വൈസ് പ്രസിഡന്റുമാരായ സബിത അബ്ദുൾ ഖാദർ, റിസ്‌വി അബ്ദുൾ ലത്തീഫ്, സാഹിതാ റഹ്മാൻ, സുഫൈജ റഫ്സി സെക്രട്ടറിമാരായ ജസീല ഷഹീർ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ പാവൂർ, ശർമിന ഹാരിസ്, സമീറ സിദ്ധീഖ്, എന്നിവർ നേതൃത്വം നൽകി. ലേഡീസ് വിങ് ജനറൽ സെക്രട്ടറി അഫ്ര തസ്‌നീം സ്വാഗതവും ട്രഷറർ നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.

Leave A Comment