മുസ്ലിം ലീഗ് ദേശിയ ആസ്ഥാന ഉത്ഘാടനം ബഹ്‌റൈനിലും ആഘോഷിച്ചു ; കെഎംസിസി ബഹ്‌റൈൻ.

  • Home-FINAL
  • Business & Strategy
  • മുസ്ലിം ലീഗ് ദേശിയ ആസ്ഥാന ഉത്ഘാടനം ബഹ്‌റൈനിലും ആഘോഷിച്ചു ; കെഎംസിസി ബഹ്‌റൈൻ.

മുസ്ലിം ലീഗ് ദേശിയ ആസ്ഥാന ഉത്ഘാടനം ബഹ്‌റൈനിലും ആഘോഷിച്ചു ; കെഎംസിസി ബഹ്‌റൈൻ.


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖായിദെ മില്ലത്ത് സെന്ററിന്റെ ഉത്ഘാടനം ഡൽഹിയിൽ വർണ്ണ ശോഭ വിരിയിച്ചപ്പോൾ പ്രവാസ ഭൂമിയിലും ആഘോഷ പെരുമഴ.പ്രതാപങ്ങളുടെ ഡൽഹിയിൽ പ്രത്യാശയുടെ ഹരിത വർണ്ണവുമായി മുസ്ലിം ലീഗിന്റെ ആസ്ഥാനം ഉത്ഘാടനം ചെയ്യപ്പെടുമ്പോൾ ലോകത്തെമ്പാടുമുള്ള മുസ്ലിം ലീഗ് പ്രവർത്തകർ ആനന്ദലഹരിയിലാണ്. അവരുടെ വർഷങളായുള്ള ചിരകാല അഭിലാഷമാണ്‌ പൂവണിയുന്നത്.

ഏഴര പതിറ്റാണ്ടിന്റെ അഭിമാനകരമായ അസ്തിത്വവുമായി ജൈത്രയാത്ര തുടരുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചെന്നെയിൽ നിന്ന് ഡൽഹിയിലേക്ക് ആസ്ഥാനം മാറുമ്പോൾ പ്രതീക്ഷകളുടെ നെറുകയിലാണ്.ഫാസിസ ഭരണത്തിന്റെ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ പിന്നോക്ക ജനതയ്ക്ക് ഒരത്താണിയായി സെന്റർ മാറുമെന്ന പ്രതീക്ഷ തന്നെയാണ് പ്രവർത്തകരെ സന്തോഷഭരിതരാക്കുന്നത്. ബഹ്‌റൈൻ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന ആഘോഷ പരിപാടികൾ വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉത്ഘാടനം ചെയ്തു.കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര കേക്ക് മുറിച്ചു കൊണ്ട് എല്ലാവർക്കും മധുരം നൽകി. പ്രവർത്തകരുടെ ഗാനലാപനം സദസ്സിന് ഇമ്പമേറീ.വൈസ് പ്രസിഡന്റ്‌ റഫീഖ് തോട്ടക്കര അധ്യക്ഷനായിരുന്നു.എൻ കെ അബ്ദുൽ അസീസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.കെഎംസിസി മുൻ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി, ട്രഷറർ മുസ്തഫ കെ പി, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ്‌ അസ്‌ലം വടകര, സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും അഷ്‌റഫ്‌ കക്കണ്ടി നന്ദിയും പറഞ്ഞു.സ്റ്റേറ്റ് ഭാരവാഹികളായ ഏ. പി. ഫൈസൽ, സലിം തളങ്കര, ഫൈസൽ കണ്ടീതാഴ, എസ്. കെ. നാസർ എന്നിവർ നേതൃത്വം നൽകി.

Leave A Comment